താഴെ തട്ടിലുള്ള വിദ്യാര്‍ത്ഥികളുടെ ജീവിതാവസ്ഥ പരിശോധിച്ച് മുന്നില്‍ എത്തിക്കണം – മന്ത്രി കെ കൃഷ്ണന്‍കുട്ടി

Spread the love

സമൂഹത്തില്‍ താഴെ തട്ടിലുള്ള വിദ്യാര്‍ത്ഥികളുടെ ജീവിതാവസ്ഥ പരിശോധിച്ച് സമൂഹത്തിന്റെ മുന്നില്‍ എത്തിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഉമ്മിനി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ ജീവിതാവസ്ഥ പരിശോധിക്കുന്നതില്‍ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും മന്ത്രി.
സംസ്ഥാനത്ത് വിദ്യാകിരണം പദ്ധതി വിജയകരമായി മുന്നോട്ട് പോവുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വലിയ മാറ്റം കൊണ്ടുവന്നു. ഇതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരാവണം, അതിനായി വിദ്യാര്‍ഥികളെ പ്രാപ്തരാക്കണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കൂടാതെ വിവിധ മേഖലകളില്‍ ഉന്നതിയിലെത്തിയവരുടെ ജീവിതം പ്രചോദനമാക്കണമെന്നും മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *