കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന ആവശ്യം നിരാകരിച്ച് രാജ്ഭവനില്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന പാരിസ്ഥിതി ദിനാഘോഷം കൃഷമന്ത്രി ബഹിഷ്‌കരിച്ചത് അഭിനന്ദനാാര്‍ഹമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.കൃഷിമന്ത്രി കാട്ടിയ തന്റേടം മുഖ്യന്ത്രിയും കാട്ടണം. രാജ്ഭവനെ ആര്‍എസ്എസ് ഭവനാക്കിയ ഗവര്‍ണ്ണര്‍ക്കെതിരായ കേരളത്തിലെ മതേതരവിശ്വാസികളുടെ വികാരം രാഷ്ട്രപതിയെ അറിയിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
ഔഗ്യോഗിക വസതിയില്‍ ആര്‍എസ്എസുകാര്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചത് ഭരണഘടനാ പദവി വഹിക്കുന്ന ഗവര്‍ണ്ണറുടെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകാന്‍പാടില്ലാത്ത നിലപാടായിരുന്നു. ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തിയെ കേരള രാജ്ഭവനില്‍ വിളിച്ചുവരുത്തി ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മുന്‍ പ്രധാനമന്ത്രിമാരെ അവേഹളിക്കുകയും ചെയ്തതിട്ട് അധികനാളുകളായില്ല. രാജ്ഭവനെ ഒരു ആര്‍എസ്എസ് ഭവനാക്കിമാറ്റുന്ന ഗവര്‍ണ്ണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സ്വാതന്ത്ര്യ സമരഭടന്‍മാര്‍ വിളിച്ച ഭാരത് മാതാകീ ജയ് എന്നമുദ്രാവാക്യം ഇപ്പോഴും ഏറ്റുവിളിക്കുന്നവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പക്ഷെ, ആര്‍എസ്എസുകാര്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം കേരളത്തിലെ മതേതര വിശ്വാസികള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. മുന്‍ ഗവര്‍ണ്ണ ആരിഫ് മുഹമ്മദ് ഖാന്‍ ഒളിഞ്ഞും തെളിഞ്ഞുമാണ് കാവിവത്കരണം നടത്തിയതെങ്കില്‍ അര്‍എസ്എസ് പാരമ്പര്യമുള്ള രാജേന്ദ്ര അര്‍ലേക്കര്‍ പരസ്യമായിട്ടാണത് നടപ്പിലാക്കുന്നതെന്നും ഹസന്‍ പറഞ്ഞു.