ഓണത്തെ വരവേല്‍ക്കാന്‍ പൂകൃഷിയുമായി ഇരവിപേരൂര്‍

Spread the love

ഓണക്കാല പൂകൃഷിക്കാവശ്യമായ ബന്ദി തൈകളുടെ വിതരണോദ്ഘാടനം പത്തനംതിട്ട ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ള നിര്‍വഹിച്ചു. കാര്‍ഷിക കര്‍മസേന ഉല്‍പാദിപ്പിച്ച ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള 16000 ഹൈബ്രിഡ് ബന്ദിതൈകള്‍ സൗജന്യമായാണ് വിതരണം ചെയ്തത്. ഫ്ളോറി വില്ലേജ് പദ്ധതിയിലൂടെ 80,000 രൂപയാണ് കൃഷിക്കായി വിനിയോഗിക്കുന്നത്. പഞ്ചായത്ത് പരിധിയിലെ 1.6 ഹെക്ടര്‍ സ്ഥലമാണ് ബന്ദിക്കൃഷിക്ക് ഒരുങ്ങുന്നത്. ഓരോ വാര്‍ഡില്‍ നിന്നുള്ള വനിതകളാണ് കൃഷി ചെയ്യുന്നത്.
വൈസ് പ്രസിഡന്റ് സാലി ജേക്കബ് അധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ആര്‍ ജയശ്രീ, അംഗങ്ങളായ അമ്മിണി ചാക്കോ, ത്രേസ്യാമ്മ കുരുവിള, മോഹനന്‍, അനില്‍ ബാബു, വിജയമ്മ എന്നിവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *