കെപിസിസി സംസ്കാരസാഹിതി സംഘടിപ്പിക്കുന്ന പുസ്തക ചർച്ച ജൂൺ 19ന്

Spread the love

വായനാദിനത്തോടനുബന്ധിച്ച് കെപിസിസി സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പുസ്തക ചർച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 19 വ്യാഴാഴ്ച രാവിലെ 10.30 ന്  തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ സി ആർ മഹേഷ് എം എൽ എ അധ്യക്ഷത വഹിക്കുന്ന സെമിനാറിൽ സുധാ മേനോൻ രചിച്ച’ ഇന്ത്യ എന്ന ആശയം ‘ എന്ന പുസ്തകത്തെ കുറിച്ച് ചർച്ച സംഘടിപ്പിക്കും.മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം , പ്രമുഖ എഴുത്തുകാരായ അജയൻ പനയറ, ജി ഹരി എന്നിവർ ഉൾപ്പെടെ സാഹിത്യ ലോകത്തെ പ്രശസ്തരായ എഴുത്തുകാരും സാമൂഹിക സാംസ്കാരിക രംഗത്തെ മുതിർന്ന വ്യക്തിത്വങ്ങളും പങ്കെടുക്കും.

 

Author

Leave a Reply

Your email address will not be published. Required fields are marked *