അജു വാരിക്കാടിന്റെ പിതാവ് ജോൺ പി.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു. സംസ്കാരം പിന്നീട്

Spread the love

ഹൂസ്റ്റൺ: പ്രമുഖ മാധ്യമ പ്രവത്തകനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്റർ ട്രഷററും മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ് ) മുൻ പിആർഓയും, ഫോമാ സതേൺ റീജിയൻ കോൺസുലർ അഫയർസ് ചെയറുമായ അജു ജോൺ വാരിക്കാടിന്റെ പിതാവ് തിരുവല്ല വാരിക്കാട് കല്ലൂർമഠം പുതുപ്പറമ്പിൽ ജോൺ പി. ഏബ്രഹാം (തമ്പാൻ – 76 വയസ്സ് ) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഇടനാട് തയ്യിൽ അന്നമ്മ (എൽസി). പരേതൻ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകാംഗമാണ്.

മക്കൾ : അജു വാരിക്കാട് (ഹൂസ്റ്റൺ) അഞ്‌ജു (ഡിട്രോയിറ്റ്)
മരുമക്കൾ: ജോപ്പി (ഹൂസ്റ്റൺ) ജയ്‌മോൻ (ഡിട്രോയിറ്റ്)
കൊച്ചുമക്കൾ : ഇമ്മാനുവേൽ, ഐസാക്

സംസ്കാരം പിന്നീട് ഹൂസ്റ്റണിൽ നടത്തും

ഐപിസിഎൻഎ പ്രവർത്തകർ അജുവിന്റെ ഭവനത്തിൽ എത്തി അനുശോചനം അറിയിച്ചു. ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് സൈമൺ വളാച്ചേരിൽ, നാഷനൽ അഡ്വൈസറി ബോർഡ് മെമ്പർ മാത്യു വർഗീസ് (ഫ്ലോറിഡ), നാഷണൽ വൈസ് പ്രസിഡണ്ട് അനിൽ ആറന്മുള എന്നിവർ അനുശോചന സന്ദേശം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

അജു വാരിക്കാട് (832 846 0763)

 

Author

Leave a Reply

Your email address will not be published. Required fields are marked *