വിഷൻ 2031 സെമിനാർ : ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പുതിയ നയരേഖ അവതരിപ്പിച്ചു

Spread the love

ന്യൂനപക്ഷ വിഭാഗങ്ങൾക്കു കൂടുതൽ അവസരങ്ങൾ ഒരുക്കേണ്ടതുണ്ട്: മന്ത്രി വി അബ്ദുറഹ്‌മാൻവിഷൻ 2031 ന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിൽ നടന്ന ഏകദിന സെമിനാറിൽ ന്യൂനപക്ഷ ക്ഷേമ വികസന വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ, വകുപ്പ് തയ്യാറാക്കിയ കരട് നയരേഖ വിശദീകരിച്ചു.ന്യൂനപക്ഷ വിഭാഗങ്ങൾക്കു കൂടുതൽ അവസരങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന് സെമിനാറിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.പാലോളി കമ്മിറ്റി ശിപാർശകൾ നടപ്പിലാക്കിയതിലൂടെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കഴിഞ്ഞിട്ടുണ്ട്. ജസ്റ്റിസ് കോശി കമ്മീഷൻ റിപ്പോർട്ട് പൂർണ്ണതയിൽ എത്തുന്നതോടെ ക്രിസ്തീയ ജനവിഭാഗങ്ങളിലെ സാമൂഹിക വിദ്യാഭ്യാസ സാമ്പത്തിക പുരോഗതിയിൽ വലിയ മുന്നേറ്റം സാധ്യമാകും.ന്യൂനപക്ഷ ക്ഷേമവകുപ്പ് വഴി സംസ്ഥാനത്തെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലുമായി 75,525 അഭ്യസ്തവിദ്യർക്കു പി.എസ്.സി. പരിശീലനം നൽകുകയും 4330 പേർക്ക് സർക്കാർ സർവീസിൽ പ്രവേശിക്കാനും സാധിച്ചിട്ടുണ്ട്. എന്നാൽ 2025 സർവേ കണക്കുകൾ പ്രകാരം മുസ്ലിം വിഭാഗത്തിൽ 18.2 ശതമാനം, പിന്നോക്ക ഹിന്ദു വിഭാഗത്തിൽ 13.6 ശതമാനം, മുന്നാക്ക ഹിന്ദു വിഭാഗത്തിൽ 11.7 ശതമാനം, പിന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിൽ 14.1 ശതമാനം, മുന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിൽ 15 ശതമാനം, എസ്.സി വിഭാഗത്തിൽ 16.9 ശതമാനം, എസ്ടി വിഭാഗത്തിൽ 17.5 ശതമാനം എന്നിങ്ങനെയാണ് തൊഴിലില്ലായ്മ നിരക്ക്. ഇതിൽനിന്നും വ്യക്തമാകുന്നത് കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ തൊഴിലില്ലായ്മ വളരെ ഉയർന്നു എന്നാണ്.

ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവജനങ്ങൾക്കു നൂതന സാങ്കേതികവിദ്യയിലൂടെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുക, ന്യൂനപക്ഷ കലകളുമായി ബന്ധപ്പെട്ട പ്രതിഭകളെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരുക, ന്യൂനപക്ഷ വിഭാഗങ്ങൾക്കായി വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മുൻതൂക്കം നൽകുന്ന പദ്ധതികൾ തുടങ്ങിയവയും പ്രധാനപ്പെട്ടതാണ്.ഇതോടൊപ്പം സിഖ്, ബുദ്ധ, ജൈന, പാഴ്സി തുടങ്ങിയ മതവിഭാഗങ്ങൾ ഉൾപ്പെടുന്ന സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങൾക്കും പ്രത്യേക ക്ഷേമപദ്ധതികൾ കരട് നയരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൊഴിൽ ശാക്തീകരണ പദ്ധതി, സ്വയംതൊഴിൽ സംരംഭകത്വ സഹായ പദ്ധതി, ഉന്നത പഠനത്തിനുള്ള പിന്തുണ, സാംസ്‌കാരിക പൈതൃക സംരക്ഷണം തുടങ്ങിയവ അവയിൽ ചിലതാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *