മണപ്പുറം ഫിനാന്‍സിന്റെ സ്വര്‍ണ്ണ വായ്പ 30 ശതമാനം വളര്‍ന്ന് 31,505 കോടിയായി

Spread the love

വലപ്പാട്/ കൊച്ചി – രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സിന്റെ സ്വര്‍ണ്ണ വായ്പ ആസ്തി മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 29.31 ശതമാനം വളര്‍ന്ന് 31,505 കോടി രൂപയായി. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ നികുതിക്കു ശേഷമുള്ള ലാഭം 217 കോടി രൂപയാണ്്. കഴിഞ്ഞ പാദത്തില്‍ ഇത് 132 കോടി രൂപയായിരുന്നു. മുന്‍ പാദത്തേക്കാള്‍ 64 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
കമ്പനിയുടെ സ്വര്‍ണ്ണ വായ്പ ആസ്തി മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 29.31 ശതമാനം വളര്‍ന്ന് 31,505 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കൈവശമുള്ള ആസ്തി 24,365 കോടി രൂപയുടേതായിരുന്നു. മുന്‍ പാദത്തിലെ ആസ്തിയായ 28,802 കോടിയേക്കാള്‍ 10 ശതമാനം കൂടുതലാണിത്. ഗ്രൂപ്പ് മൊത്തത്തില്‍ കൈകാര്യം ചെയ്യുന്ന ആസ്തി 45,789 കോടി രൂപയായി ഉയര്‍ന്നു. മുന്‍ പാദത്തില്‍ ഇത് 44,304 കോടി രൂപയായിരുന്നു.
മണപ്പുറം ഫിനാന്‍സിന്റെ കൈവശമുള്ള സ്വര്‍ണ്ണം ഒന്നാം പാദത്തിലെ 54.62 ടണ്ണില്‍ നിന്ന് 54.71 ടണ്ണായി വര്‍ധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നാനഭാഗങ്ങളിലായി കമ്പനിക്ക് 5,351 ശാഖകളുണ്ട്. കമ്പനിയുടെ മൊത്തം കിട്ടാക്കടം 2.97 ശതമാനമാണെന്നത് ആസ്തിയുടെ ഗുണ നിലവാരം സൂചിപ്പിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ കിട്ടാക്കടം 2.56 ശതമാനം മാത്രമാണ്.
കഴിഞ്ഞ വര്‍ഷത്തെ മെച്ചപ്പെട്ട വരുമാന വളര്‍ച്ചയുടെ തുടര്‍ച്ചയായി 2026 സാമ്പത്തിക വര്‍ഷം മുതല്‍ വളര്‍ച്ച ശക്തിപ്പെടുത്തുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ വിജയമാണ് രണ്ടാം പാദ ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ചെയർമാനും എംഡിയുമായ വി പി നന്ദകുമാര്‍ പറഞ്ഞു.

Asha Mahadevan

Author

Leave a Reply

Your email address will not be published. Required fields are marked *