വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് നടത്തിയ “ടാലെന്റ്റ്സ് ഓഫ് ടെക്സാസ്” ഷോ വൻ വിജയമായി

Spread the love

           

ഹൂസ്റ്റൺ: ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ധന ശേഖരണാർത്ഥം വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് ഫ്രണ്ട്‌സ് ഓഫ് ഗ്രീൻ വില്ലേജിന്റെ
സഹകരണത്തോടെ നടത്തിയ ടാലെന്റ്റ് ഓഫ് ടെക്സാസ് ടാലെന്റ്റ് ഷോ വൻ വിജയമായി.

ഏപ്രിൽ 19ന് ഞായറാഴ്ച വൈകിട്ട് 5.30ന് സ്റ്റാഫോർഡ് സിവിക് സെന്ററിൽ സൂസൻ ജേക്കബിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ടാലെന്റ്റ് ഷോയിൽ ഡബ്ല്യൂ എം സി ഹ്യൂസ്റ്റൺ പ്രൊവിൻസ് സെക്രട്ടറി രാജേഷ് മാത്യു വിശിഷ്ടാതിഥികൾക്കും എത്തിച്ചേർന്ന എല്ലാവര്ക്കും സ്വാഗതം അറിയിച്ചു. തുടർന്ന് സ്ഥാപക പ്രസിഡന്റും നിലവിലെ പ്രസിഡന്റുമായ എസ് കെ ചെറിയാൻ അധ്യക്ഷ പ്രസംഗം നടത്തി.

       

1997 ൽ സ്ഥാപിതമായ ഡബ്ല്യൂ എം സി ഹ്യൂസ്റ്റൺ പ്രൊവിൻസ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക അവബോധം നൽകുന്ന നിരവധി പരിപാടികൾ ഇതിനോടകം നടത്തിയത് അദ്ദേഹം തൻറെ അധ്യക്ഷ പ്രസംഗത്തിൽ വിവരിക്കുകയുണ്ടായി . കേരളത്തിലെ കോട്ടയം ജില്ലയിൽ ഇരുപതോളം വീടുകൾ നിർധനർക്ക്
വയ്ക്കുന്നതിന്റെ ഭാഗമായുള്ള ധനശേഖരണാർത്ഥമാണ് ഈ ടാലെന്റ്റ് ഷോ സഘടിപ്പിച്ചതിന്റെ ഉദ്ദേശമെന്നും എസ് .കെ ചെറിയാൻ
പറയുകയുണ്ടായി.

അതിനുശേഷം ടാലെന്റ്റ് ഷോയുടെ പ്രധാന സ്പോൺസർമാരായ ജെയിംസ് ഊലൂട്ട്,സിബു വർഗീസ്, സുരേഷ് രാമകൃഷ്‌ണൻ എന്നിവരെ
പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി.

തുടർന്ന് സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഡബ്ല്യൂ എം സി ഹ്യൂസ്റ്റൺ പ്രൊവിൻസ് വൈസ് ചെയർ പൊന്നു പിള്ള, മാഗ് പ്രഡിഡന്റ് റോയ് മാത്യു, ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഡോ. രാംദാസ് കണ്ടത്ത് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *