ഈസ്റ്റ് ഹാമിൽ മലയാളി യുവതി അന്തരിച്ചു

Spread the love

ഈസ്റ്റ് ഹാം : യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി മലയാളി യുവതി അന്തരിച്ചു. ഈസ്റ്റ് ഹാമിൽ താമസിച്ചിരുന്ന സിസിലി കൃഷ്ണൻ (41) ആണ് മരിച്ചത്. യോഗ പരിശീലനത്തിനിടെ അപ്രതീക്ഷിതമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സിസിലി കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും, രണ്ട് ദിവസം നീണ്ട ജീവൻ രക്ഷാപ്രയത്‌നങ്ങൾക്കൊടുവിൽ സിസിലി മരണത്തിന് കീഴടങ്ങി. ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് ചികിത്സയും ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകളും തുടരുന്നതിനിടെയായിരുന്നു ഹൃദയാഘാതം സംഭവിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു.

കൊല്ലം സ്വദേശികളായ കുടുംബം വർഷങ്ങൾക്ക് മുമ്പാണ് യുകെയിലേക്ക് കുടിയേറിയത്. ഭർത്താവ് അശോക്. മക്കൾ റയോൻ, റീസ്. ആരോഗ്യ സംരക്ഷണ വകുപ്പിൽ സർക്കാർ ജീവനക്കാരിയായിരുന്ന സിസിലിയുടെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഈസ്റ്റ് ഹാമിലെ മലയാളി സമൂഹത്തെയും വേദനയിലാഴ്ത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *