ബെംഗളൂരുവിൽ മലയാളി യുവ അഭിഭാഷക മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം

Spread the love

ബെംഗളൂരു: മലയാളി യുവ അഭിഭാഷകയെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി നായത്തോട് സ്വദേശിനിയായ തെക്കേടത്ത് വീട്ടിൽ ജോയിയുടെ മകൾ അനൂഷ (28) ആണ് മരിച്ചത്.

ബെംഗളൂരുവിലെ മത്തിക്കര പ്രദേശത്തെ താമസ സ്ഥലത്താണ് അനൂഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് കുടുംബം യശ്വന്തപുര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

രണ്ട് മാസം മുൻപാണ് അനൂഷ ജോലി സംബന്ധമായി ബെംഗളൂരുവിലെത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു. മരണ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മാതാവ്: ലിൻസി.

സംഭവത്തിൽ യശ്വന്തപുര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *