ശ്രദ്ധക്ഷണിക്കലുകള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടികള്‍

Spread the love

മലയിടം തുരുത്തിലെ ഏഴ് പട്ടികജാതി കുടുംബങ്ങളെ ഒരു കാരണവശാലും സര്‍ക്കാര്‍ കൈയൊഴിയില്ല. ഇത് രണ്ട് സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള കേസാണ്. സുപ്രീംകോടതി മുമ്പാകെ റവന്യൂ വകുപ്പുമന്ത്രി എ.പി അനില്‍കുമാര്‍ ഇതു സംബന്ധിച്ച വിശദീകരണം നല്‍കിയതുമാണ്. ഇതൊരു സ്വകാര്യ കേസാണ്. പക്ഷേ, ഇതിനുമുമ്പ് പതിനാല് തവണ കോടതിയുടെ നിര്‍ദേശപ്രകാരം റിക്കവറി പ്രൊസീഡിങ്ങ്‌സിന്റെ എവിക്ഷന്‍ നടപടികളുമായി അവിടെ ചെന്നിട്ടുണ്ട്. ഈ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തതിന്റെ അടുത്ത ദിവസം അവിടെ ചെല്ലുന്നത് പതിനഞ്ചാമത്തെ പ്രാവശ്യമാണ്. അവിടെ സംഘര്‍ഷമുണ്ടായപ്പോള്‍ത്തന്നെ ഞങ്ങള്‍ ഇടപെട്ടു. എറണാകുളം ജില്ലയുടെകൂടി ചുമതലയുള്ള മന്ത്രി റോജി എം. ജോണ്‍ യോഗം വിളിച്ചുചേര്‍ത്ത് നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. അതിനൊപ്പം അഡ്വക്കേറ്റ് ജനറല്‍ മുഖേന ഹൈക്കോടതിയില്‍നിന്ന് രണ്ടാഴ്ച സമയം വാങ്ങിയെടുത്തു. വിഷയം രമ്യമായി പരിഹരിക്കാന്‍ മന്ത്രി റോജി എം. ജോണിനെയും സ്തളം എം.എല്‍.എയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭൂമി അനുവദിച്ച് വീട് നിര്‍മ്മിച്ചുകൊടുക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അവരെ അറിയിച്ചിട്ടുണ്ട്. അവര്‍ ആ വിഷയം അംഗീകരിച്ചിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *