ടൊറൊന്റോ സീയോൻ ഗോസ്പൽ അസംബ്ലി സീനിയർ പാസ്റ്ററായി റവ.ഡോ. ബെഞ്ചി മാത്യു സ്ഥാനമേറ്റു

Spread the love

കാനഡ: ടൊറൊന്റോ ഒന്റാറിയോ സീയോൻ ഗോസ്പൽ അസംബ്ലിയുടെ സീനിയർ പാസ്റ്ററായി റവ.ഡോ. ബെഞ്ചി മാത്യു ജൂൺ ഒന്നിന് സഭയുടെ ചുമതലയേറ്റു.

മുംബൈ ഗോരേഗാവിലെ ചർച്ച് ഓഫ് ഗോഡിന്റെ പാസ്റ്ററായും ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയണിൽ ഒരു ഓർഡിനൈഡ് ബിഷപ്പായും സേവനമനുഷ്ഠിച്ച പാസ്റ്റർ ബെഞ്ചി മാത്യു മുംബൈയിലെ മഹനേയിം ബൈബിൾ കോളേജിന്റെ കൗൺസിൽ അംഗവും പ്രിൻസിപ്പാളുമാണ്.

ദൈവശാസ്ത്രത്തിൽ മാസ്റ്റർ ഓഫ് ഡിവിനിറ്റി (എം.ഡി.വി.), ഡോക്ടർ ഓഫ് മിനിസ്ട്രി (ഡി.മിൻ.) എന്നിവ നേടിയിട്ടുണ്ട്.

2005 മുതൽ സേവനത്തിലും അധ്യാപന ശുശ്രൂഷയിലും വ്യാപൃതനാണ്. പ്രശസ്‌ത കൺവൻഷൻ പ്രാസംഗികൻ പാസ്‌റ്റർ ബേനിസെൻ മത്തായിയുടെ സഹോദരനാണ്

ഭാര്യ: സന്ധ്യ. മക്കൾ: ജെഫി, ജാനിസ്

Leave a Reply

Your email address will not be published. Required fields are marked *