ഭിന്നശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ച വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യ നീതി വകുപ്പ് നൽകുന്ന സംസ്ഥാന ഭിന്നശേഷി അവാർഡ് 2021ന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട 19 വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്. അവാർഡ് സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ swd.kerala.gov.in ലും, ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും ലഭിക്കും.
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മികച്ച ജീവനക്കാരൻ (ഗവ/പബ്ലിക് സെക്ടർ), ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മികച്ച ജീവനക്കാരൻ (പ്രൈവറ്റ് സെക്ടർ), സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ ലഭ്യമാക്കിയ തൊഴിൽ ദായകൻ, ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച എൻ.ജി.ഒ/ സ്ഥാപനങ്ങൾ, മാതൃകാ വ്യക്തി (ഭിന്നശേഷിക്കാർ), മികച്ച സർഗ്ഗാത്മക കഴിവുള്ള കുട്ടി (ഭിന്നശേഷി വിഭാഗം), മികച്ച കായികതാരം (ഭിന്നശേഷി വിഭാഗം), ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾക്ക് അർഹരായിട്ടുള്ളവർ (ഭിന്നശേഷി വിഭാഗം),
ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വച്ച ജില്ലാ ഭരണകൂടം, ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വച്ച മുനിസിപ്പൽ കോർപ്പറേഷൻ, ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വച്ച മുനിസിപ്പാലിറ്റി, ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വച്ച ബ്ലോക്ക് പഞ്ചായത്ത്, ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വച്ച ഗ്രാമ പഞ്ചായത്ത്, എൻ.ജി.ഒ-കൾ നടത്തുന്ന ഭിന്നശേഷി മേഖലയിലെ മികച്ച പുനരധിവാസകേന്ദ്രം, സാമൂഹ്യ നീതി വകുപ്പിനു കീഴിലുള്ള മികച്ച ഭിന്നശേഷി ക്ഷേമസ്ഥാപനം, ഭിന്നശേഷി സൗഹൃദ സ്ഥാപനം (ഗവ/ പ്രൈവറ്റ്), സംസ്ഥാന സർക്കാർ വകുപ്പുകളുടെ മികച്ച ഭിന്നശേഷി സൗഹൃദ വെബ്സൈറ്റ്, ഭിന്നശേഷി സൗഹൃദ റിക്രിയേഷൻ സെന്ററുകൾ (സ്കൂൾ/ ഓഫീസ്/ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ/ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതലായവ), ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായകരമാകുന്ന പുതിയ പദ്ധതികൾ/ ഗവേഷണങ്ങൾ/ സംരംഭങ്ങൾ എന്നീ മേഖലകളിലാണ് അവാർഡ് നൽകുന്നത്