കോവിഡ് വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് ബൈഡനും മിച്ച് മെക്കോണലും

Spread the love

Picture

വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റ് ജോ ബൈഡനും സെനറ്റ് ന്യൂനപക്ഷ ലീഡര്‍ മിച്ചു മെക്കോണലും കോവിഡ് വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസ് തിങ്കളാഴ്ച സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒടുവില്‍ ആദ്യ ഡോസും ജനുവരിയില്‍ രണ്ടാം ഡോസും ബൈഡന് ലഭിച്ചിരുന്നു. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പുതിയതായി തയാറാക്കിയ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് 65 വയസ്സിനു മുകളിലുള്ളവര്‍ക്കും 18 വയസ്സിനു മുകളില്‍ ഗുരുതര ആരോഗ്യപ്രശ്‌നമുള്ളവര്‍ക്കും ഫൈസര്‍ ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങിയത്.

Picture2

78 വയസ്സുള്ള അമേരിക്കന്‍ പ്രസിഡന്റ് പുതിയ സിഡിസി ഗൈഡ് ലൈന്‍ അനുസരിച്ചു ഫൈസര്‍ ബൂസ്റ്റര്‍ ഡോസിന് അര്‍ഹത നേടിയിരുന്നു. 79 വയസ്സു കഴിഞ്ഞ മിച്ച് മെക്കോണലും ബൂസ്റ്റര്‍ ഡോസിനു അര്‍ഹനായിരുന്നു. ‘ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത് വളരെ പ്രാധാന്യമുള്ളതാണ്. എന്നാല്‍ ഇതിലുപരി എല്ലാവരും വാക്‌സിനേറ്റ് ചെയ്യുകയെന്നതാണ് അത്യാവശ്യമായിരിക്കുന്നത്’–ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനു മുന്‍പ് ബൈഡന്‍ പറഞ്ഞു.

Picture3

അമേരിക്കയിലെ 77 ശതമാനം പേരും വാക്‌സീന്‍ സ്വീകരിച്ചു കഴിഞ്ഞുവെങ്കിലും ഇനിയും 23 ശതമാനവും വാക്‌സീന്‍ സ്വീകരിച്ചിട്ടില്ലെന്നും ബൈഡന്‍ ഓര്‍മ്മിപ്പിച്ചു. സെനറ്റ് മൈനോറട്ടി ലീഡര്‍ മിച്ച് മെക്കോണലും (79) തിങ്കളാഴ്ച വൈകിട്ടാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്. ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവര്‍ എല്ലാവരും അതു സ്വീകരിക്കണമെന്നും മെക്കോണല്‍ അഭ്യര്‍ഥിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ 88 ശതമാനം വാക്‌സിനേറ്റ് ചെയ്തപ്പോള്‍ 55 ശതമാനം റിപ്പബ്ലിക്കന്‍സ് മാത്രമാണ് വാക്‌സിനേറ്റ് ചെയ്തതെന്ന് സെനറ്റ് മേശപുറത്തുവെച്ച രേഖകളില്‍ പറയുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *