അറ്റ്‌ലാന്റ റ്റാലന്റ് അരീനയുടെ ഷോര്‍ട് ഫിലിം മത്സര അവാര്‍ഡ് നൈറ്റ് സംഘടിപ്പിച്ചു : ജോയിച്ചന്‍ പുതുക്കുളം

Spread the love

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ ടാലെന്റ്് അരീന അമേരിക്കയിലെ ഷോര്‍ട് മൂവി മത്സരത്തിന്റെ അവാര്‍ഡ് നിശ വര്‍ണശബളമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഡാകുള മേയര്‍ ട്രേയ് കിംഗ്, മേയറുടെ പത്‌നി ഡോണ്‍ കിംഗ്, ലോഗന്‍വില്‍ മേയര്‍ റെയ് മാര്‍ട്ടിനെസ് എന്നിവര്‍ മുഖ്യാതിഥികളായ ചടങ്ങില്‍ സമ്മാനാര്ഹരായ ചലച്ചിത്ര പ്രവര്‍ത്തകരും, അറ്റ്‌ലാന്റയിലെ പ്രശസ്ത കലാകാരന്മാരും പങ്കെടുത്തു.

Picture

പ്രശസ്ത ഭാരതനാട്യം നര്‍ത്തകിയും ഡാന്‍സ് അധ്യാപികയുമായ അനില ഹരിദാസിന്റെ നൃത്തത്തോടെ തുടങ്ങിയ ചടങ്ങിന് നിലവിളക്കിന്റെ തിരി കൊളുത്തിക്കൊണ്ടു മുഖ്യാതിഥികള്‍ ഉത്ഘാടനം നിര്‍വഹിച്ചു. ഫ്‌ളവര്‍സ് ടിവി യു.എസ്.എ 2020 സിങ് ആന്‍ഡ് വിന്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ജേതാവായ കുമാരി മാനസ പ്രസാദ് ആതിഥ്യം നിര്‍വഹിച്ച ചടങ്ങില്‍ അറ്റ്‌ലാന്റയിലെ പ്രമുഖ ഗായകനായ ജേക്കബ് രാജു തന്റെ മനോഹരമായ ഗാനവിരുന്നോടെ മധുരമാക്കി.

മലയാളം ഷോര്‍ട് മൂവി വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ “മരീചിക (ങശൃമഴല)” യുടെ അണിയറ പ്രവര്‍ത്തകരായ ഷാജി ജോണ്‍, റോമിയോ തോമസ്, വിപിന്‍ അലക്‌സാണ്ടര്‍, സന്തോഷ് തോമസ്, റോയ് അലക്‌സ്, രണ്ഞു വര്‍ഗീസ്, രഞ്ജിത്ത് ആന്‍ഡ്രൂസ്, സുരേഷ് ജോണ്‍ എന്നിവര്‍ മേയര്‍ ട്രേ കിങ്ങില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.

Picture2

നോണ്‍ മലയാളം വിഭാഗത്തില്‍ “സാലൈ ഓരം” എന്ന ചിത്രത്തിന്റെ പ്രവര്‍ത്തകരായ അര്‍ച്ചിത് ശേഷാദ്രി, കാര്‍ത്തികേയന്‍ സുബ്ബയ്യ, മുരുകദാസ് കൃഷ്ണന്‍, സുഹന്തന്‍ വന്നിയസിംഗം , ശങ്കര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ മേയര്‍ റേ മാര്‍ട്ടിനെസില്‍ നിന്നും പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങി.

Picture2സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിനര്‍ഹരായ “ബീ പോസിറ്റീവ്” എന്ന ചിത്രത്തിന്റെ പ്രവര്‍ത്തകരായ കുബേന്ദ്രന്‍ പെരിയസാമി, ശിവകുമാര്‍ ഗണേശന്‍, സുകന്യ റാവു, കോകില ശക്തിവേല്‍, ഗീത കാര്‍ത്ത, രാജേന്ദ്രന്‍ , അഖിലന്‍, അവന്തിക എന്നിവര്‍ മിസ് കിങ്ങില്‍ നിന്നും പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങി.

Pictureഅറ്റ്‌ലാന്റ ടാലെന്റ്‌റ് അരീനയുടെ കണ്‍വീനര്‍ അനില്‍ നായരുടെ നന്ദി പ്രസംഗത്തിനു ശേഷം രുചികരമായ അത്താഴ വിരുന്നിനൊപ്പം ജിജോ തോമസ്, ഗീത കര്‍ത്ത, സുഹന്തന്‍ എന്നിവരുടെ ഗാനോപഹാരവും അവാര്‍ഡ് സായാഹ്നത്തെ മനോഹരമാക്കി.

അറ്റ്‌ലാന്റ ടാലന്റ് അരീനയുടെ സംഘാടകരായ ബിജു തോമസ് തുരുത്തുമാലില്‍,, ജിജോ തോമസ്, അബൂബക്കര്‍ സിദ്ദീഖ്, അനില്‍ നായര്‍, അനില ഹരിദാസ്, സച്ചിന്‍ ദേവ്, ഷാജി ജോണ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.

Author

Leave a Reply

Your email address will not be published. Required fields are marked *