ഡാളസ് : കൊപ്പേല്‍ സിറ്റിയിലുള്ള റോളിംഗ് ഓക്സ് മെമ്മോറിയിൽ സെമിത്തേരിയിൽ സെന്റ് അൽഫോൻസാ ഇടവകക്കും, ക്രൈസ്റ്റ് ദി കിംഗ് ക്നാനായ ചർച്ചിനും വേണ്ടി പുതുതായി നിർമ്മാണം പൂർത്തിയയായ സെന്റ് അല്‍ഫോന്‍സാ ഗാര്‍ഡന്‍സ് ചാപ്പലിന്റെ ആശീർവാദം ചിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ. ജോയ്
ആലപ്പാട്ട് നിർവഹിച്ചു. സെന്റ് അൽഫോൻസാ വികാരി ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ, ക്രൈസ്റ്റ് ദി കിംഗ് ക്നായനായ ചർച്ച് വികാരി ഫാ. റെനി കട്ടേൽ എന്നിവരും ശുശ്രൂഷകളിൽ സന്നിഹിതരായിരുന്നു.
തുടർന്ന് നടന്ന യോഗത്തിൽ മാർ. ജോയ് ആലപ്പാട്ട്, ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ, ഫാ. റെനി കട്ടേൽ എന്നിവർ പ്രാർഥനാശംസകൾ നേർന്നു. സെമിത്തേരി വാങ്ങിക്കാൻ നേതൃത്വം നൽകിയ മുൻ ട്രസ്റ്റി തോമസ് കാഞ്ഞാണി (സെന്റ് അൽഫോൻസാ) , ക്രിസ്റ്റി ദി കിംഗ് ക്നാനായ ചർച്ചിനെ പ്രതിനിധീകരിച്ചു തിയോഫിൻ ചാമക്കാല എന്നിവർ സംസാരിച്ചു.
സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവക 2014 ലാണ് സ്വന്തമായി സെന്റ് അല്‍ഫോന്‍സാ ഗാര്‍ഡന്‍സ് സെമിത്തേരി കൊപ്പേൽ സിറ്റിയിൽ വാങ്ങിച്ചത്. ഇതിന്റെ അടിസ്ഥാനശിലാ വെഞ്ചരിപ്പ്, സെന്റ് അൽഫോൻസാ ദേവാലയ പുനഃപ്രതിഷ്ഠ കൂദാശയോടൊപ്പം 2014 സെപ്തംബർ 28 നു ഞായാറാഴ്ച കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മാര്‍. ജേക്കബ് അങ്ങാടിയത്ത് എന്നിവർ ചേർന്നാണ് നിർവഹിച്ചത്.
മാർട്ടിൻ വിലങ്ങോലിൽ