ചിക്കാഗോ: കേരള ചരിത്രത്തില്‍ ഒരു നവയുഗത്തിന് തുടക്കംകുറിച്ച എ.ഡി. 345 ല്‍ നടന്ന ക്നാനായ കുടിയേറ്റ ചരിത്രത്തിന്റെ ഗാനരൂപത്തില്‍ നിര്‍മ്മിച്ച ആല്‍ബം പ്രകാശനം ചെയ്തു.
ദേശങ്ങളില്‍ നിന്നും ദേശങ്ങളിലേക്ക് കുടിയേറി, ഇന്ന് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ക്നാനായ സമുദായത്തിന്റെ ചരിത്രവും വംശശുദ്ധിയും പാരമ്പര്യങ്ങളും അതിന്റെ തനിമ നഷ്ടപ്പെടാതെ ഗാനരൂപത്തിലാക്കി ഭാവിതലമുറയ്ക്കുകൂടി മനസ്സിലാകുന്ന വിധത്തില്‍ ചരിത്ര രേഖകളില്‍ സൂക്ഷിച്ചുവയ്ക്കുവാന്‍ പറ്റുന്ന രീതിയില്‍ നിര്‍മ്മിച്ച ഈ ആല്‍ബത്തിന്റെ പ്രകാശനം ചിക്കാഗോ ക്നാനായ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ നിര്‍വഹിച്ചു.
നീണ്ടൂര്‍ ബ്രദേഴ്സിന്റെ ബാനറില്‍, കെ.സി.സി.എന്‍.എ. നാഷണല്‍ കൗണ്‍സില്‍ അംഗമായ ജയ്റോസ് പതിയിലും, ജയ്മോന് മണ്ണാത്തുമാക്കിയിലും കൂടി നിര്‍മ്മിച്ച ഈ ആല്‍ബം ക്നാനായ സമുദായത്തിന്റെ കുടിയേറ്റ ചരിത്രം വര്‍ണ്ണമനോഹരമായി പകര്‍ത്തി നല്കിയ മനോഹരമായ സംഗീതശില്പമാണെന്ന് സിറിയക് കൂവക്കാട്ടില്‍ പറഞ്ഞു.
സിറിയക് കടവിച്ചിറ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകന് എം.ജി. ശ്രീകുമാറാണ്. മേളം ആഡിയോസ് ഓര്‍ക്കസ്ട്ര നിര്‍വഹിച്ച ഈ ആല്‍ബത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് കണ്ണൂര്‍ ബാബുവാണ്. ക്നാനായ ചരിത്രം വളരെ ലളിതമായി 8 മിനിറ്റില്‍ വിവരിച്ചിരിക്കുന്ന ഈ ഗാനം യൂട്യൂബില്‍ ലഭ്യമാണെന്നും -https:yoube/bnwiwtageto ല്‍ ഈ ഗാനം കേള്‍ക്കാവുന്നതാണെന്നും, ക്നാനായ സമുദായത്തിന്റെ ചരിത്രതാളുകളില്‍ ഇത് ഒരു മുതല്‍കൂട്ട് ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു എന്ന് ഇതിന്റെ നിര്‍മ്മാതാവ് ജയ്റോസ് പതിയില്‍ അഭിപ്രായപ്പെട്ടു.
ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ചിക്കാഗോ കെ.സി.എസ്. വൈസ് പ്രസിഡന്റ് ജോസ് ആനമലയില്‍, സെക്രട്ടറി ലിന്സണ് കൈമലയില്‍, ട്രഷറര്‍ ഷിബു മുളയാനിക്കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.