ഏഷ്യാനെറ്റ് ന്യൂസ് – ബോബി മലയാളം ഫൗണ്ടേഷൻ മലയാളം എന്റെ മലയാളം പദ്ധതിയിൽ ഫൊക്കാനയ്ക്ക് ഒന്നാം സ്ഥാനവും , 4 അവാർഡുകളും

Spread the love

ഏഷ്യാനെറ്റ് ന്യൂസ് – ബോബി മലയാളം ഫൗണ്ടേഷൻ മലയാളം എന്റെ മലയാളം പദ്ധതിയിൽ 4 അവാർഡുകൾ കരസ്ഥമാക്കി അമേരിക്കയിലെ മലയാളി സംഘടനകളുൾടെ സംഘടനയായ ഫൊക്കാന സമഗ്ര മേഖലകളിലും മുന്നിലെത്തി. വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികളിൽ മലയാളം അറിയാത്തവരെ മലയാളം പഠിപ്പിക്കാൻ മുൻകൈയെടുത്ത ഏറ്റവും കൂടുതൽ അംബാസിഡർമാരാകാൻ കഴിഞ്ഞതിനാണ് ഫൊക്കാനയുടെ ആദ്യത്തെ അംഗീകാരം. ഇതിനു നേതൃത്വം നൽകിയ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി, മുഖ്യ സംഘാടകൻ സോണി അമ്പൂക്കൻ എന്നിവരെ ഏഷ്യാനെറ്റ് ന്യൂസ് അഭിനന്ദിച്ചു. ഫോമയ്ക്കാണ് ഈ വിഭാഗത്തിൽ രണ്ടാം സ്‌ഥാനം. ഫോമ പ്രസിഡണ്ട് അനിയൻ ജോർജ്, സെക്രെട്ടറി ഉണ്ണികൃഷ്ണൻ, മുഖ്യ സംഘാടകൻ ബിജു തോണിക്കടവിലീനയും മൂന്നാം സ്ഥാനം വേൾഡ് മലയാളി കൗൺസിൽ (ഡബ്ള്യു. എം.സി) നേതാക്കളായ ഹരി നമ്പൂതിരി, നജീബ് അരണിക്കൽ, അനികുമാർ എന്നിവരെയും ഏഷ്യാനെറ്റ് മലയാളം എന്റെ മലയാളം പ്രോഗ്രാം കോർഡിനേറ്റർ സുബ്ര ഐസക്സ്റ്റീൻ അഭിനന്ദങ്ങൾ അറിയിച്ചു.

ഈ വിഭാഗത്തിൽ മികച്ച ഏകോപനത്തിനുള്ള പൃരസ്കാരം ഫൊക്കാനയുടെ മുഖ്യ സംഘാടകൻ സോണി അമ്പൂക്കനാണ് അർഹനായത്. രണ്ടാം സ്ഥാനം ഫോമയുടെ മുഖ്യ സംഘാടകൻ ബിജു തോണിക്കടവിൽ, ഡബ്ള്യു. എം.സിയുടെ മുഖ്യ സംഘാടകൻ നജീബ് അരണിക്കൽ എന്നിവർ അർഹരായി.

Picture2

ഇന്ത്യയ്ക്കകത്തുള്ളവരെ മലയാള ഭാഷ പഠിപ്പിക്കുന്നതിനു അംബാസിഡർമാരായി പ്രവർത്തിച്ചവരിൽ ഒന്നാം സ്ഥാനം കൊച്ചിയിലെ ജെംസ് അക്കാദമിക്കാണ്. തിരുവനതപുരം പട്ടത്തുള്ള കേന്ദ്രീയ വിദ്യാലയം രണ്ടാം സ്‌ഥാനവും തിരുവനന്തപുരം സ്കൂൾ ടെക്നോസിറ്റിയിലുള്ള മോഡൽ പബ്ലിക്ക് ഹയർ സെക്കണ്ടറി സ്കൂൾ. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഈ വിഭാഗത്തിൽ മികച്ച ഏകോപനത്തിനുള്ള പുരസ്കാരം കൊച്ചി ജെംസ് അക്കാദമിയിലെ സൗമ്യ അലക്സ് കരസ്ഥമാക്കി. തിരുവനന്തപുരം പട്ടത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലെ ദേവിക്ക് രണ്ടാം സ്ഥാനവും തിരുവനതപുരം പള്ളിപ്പുറം ടെക്നോസിറ്റി മോഡൽ പബ്ലിക്ക് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഡെൽസി ജോസഫ് മൂന്നാം സ്ഥാനവും നേടി.

മലയാളം ഒട്ടും അറിയാത്ത മലയാളികളെയോ മലയാളികളല്ലാത്തവരെയോ ആയിട്ടുള്ളവരിൽ ഏറ്റവും കൂടുതൽ പേരെ മലയാളം പഠിപ്പിക്കുന്നതിൽ ഒന്നാം സ്ഥാനം നേടിയത് ഡബ്ള്യു.എം.സിയുടെ ഹരി നമ്പൂതിരിക്കാണ്. ഫൊക്കാനയുടെ അജയ് മുരളി, തിരുവനതപുരത്തുള്ള റവ. രോഹൻ എന്നിവർ രണ്ടാം സ്ഥാനത്തിന് അർഹരായപ്പോൾ ഫൊക്കാനയുടെ തന്നെ ജോസെഫി തൈവളപ്പിൽ മൂന്നാം സ്ഥാനവും നേടി.

കേരളത്തിനകത്ത് മലയാളികൾക്കിടയിൽ മലയാളം അറിയാത്തവരെ മലയാളം പഠിപ്പിക്കുന്നതിൽ ഒന്നാം സ്ഥാനം നേടിയത് നാഷണൽ സർവീസ് സ്‌കീം കേരളം ഘടകമാണ്. രണ്ടാം സ്ഥാനം നേടിയയത് തിരുവനന്തപുരത്തുള്ള ഗവൺമെന്റ് ആനവൂർ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കെഡറ്റ് ആണ്. ഈ വിഭാഗത്തിൽ മികച്ച ഏകോപനത്തിനുള്ള പുരസ്‌കാരത്തിന് എൻ.എസ്.എസ്. സംസ്ഥാന ഭാരവാഹി ഡോ.അൻസർ അർഹനായപ്പോൾ ഗവൺമെന്റ് ആനവൂർ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സൗദീഷ് തമ്പി രണ്ടാം സ്ഥാനവും നേടി.

ഏഷ്യാനെറ്റ് ന്യൂസും ബോബി മലയാളം ഫൗണ്ടേഷനും സംയുകതമായി സംഘടിപ്പിച്ച മലയാളം എന്റെ മലയാളം പദ്ധതി ഒരു വര്ഷം പിന്നിടുമ്പോൾ ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നായി 2637 മലയാളം അംബാസിഡർമാരാണ് മലയാള ഭാഷ പഠിപ്പിക്കാനും പ്രചരിപ്പിക്കാനുമായി മുന്നോട്ടുവന്നിട്ടിട്ടുള്ളത്. പ്രമുഖ അമേരിക്കൻ മലയാളി പ്രവാസി സംഘടനകളായ ഫൊക്കാന, ഫോമാ, ഡബ്ള്യു.എം.സി, എന്നിവയ്ക്ക് പുറമെ നാഷണൽ സർവീസ് സ്‌കീം(എൻ.എസ്.എസ്.), സ്റ്റുഡൻറ് പോലീസ് കേഡറ്റ്, കേന്ദ്രീയ വിദ്യാലയ, മോഡേൺ ജെംസ് അക്കാഡമി തുടങ്ങിയ പ്രമുഖ സംഘടനകളുടെ പങ്കാളിത്തം കേരളത്തിലെ ഗ്രാമങ്ങളിൽ നിന്ന് തുടങ്ങി ദേശീയ അന്തർദേശീയ തലത്തിൽ വരെ ഈ പരിപടിക്ക് മറ്റു കൂട്ടി. അമേരിക്ക, ജർമ്മനി, സിംഗപ്പൂർ, ഖത്തർ, സൗദി അറേബ്യാ, യു.എ ഇ. തുടങ്ങിയ രാജ്യങ്ങളിൽ വരെ ഈ പരിപാടി വ്യാപിപ്പിച്ചത് അഭിമാനമായി കാണുന്നുവെന്നും പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ഏഷ്യാനെറ്റ് മലയാളം എന്റെ മലയാളം പ്രോഗ്രാം കോർഡിനേറ്റർ സുബ്ര ഐസക്സ്റ്റീൻപറഞ്ഞു.

മലയാളം എന്റെ മലയാളം എന്ന ഏഷ്യാനെറ്റിന്റെ ഈ പദ്ധതിയുടെ ഭാഗമായി മലയാള ഭാഷയുടെ പ്രചാരണത്തിന് മുൻകൈയ്യെടുത്ത് ഫൊക്കാനയുടെ യശ്ശസ് വാനോളമുയർത്തിയ എല്ലാ ഫൊക്കാന അംഗങ്ങളെയും പ്രത്യേകിച്ച് പ്രോഗ്രാം കോർഡിനേറ്റർ സോണി അമ്പൂക്കനെയും ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബ് മാത്യു, വുമണ്‍സ് ഫോറം പ്രസിഡന്റ് ഡോ. കലാ ഷാഹി, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി മാത്യു വര്‍ഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡീ. അസോ. സെക്രട്ടറി ജോജി തോമസ്, അഡീ.അസോ. ട്രഷറര്‍ ബിജു ജോണ്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അഭിനന്ദിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *