യഥാര്‍ത്ഥ കോവിഡ് മരണങ്ങള്‍ മറച്ചുവച്ചതിന് സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണം – രമേശ് ചെന്നിത്തല

Spread the love

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുനനിര്‍ണ്ണയിക്കണം.

തിരു:കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ പൊങ്ങച്ചത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകളെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പുതിയ കണക്കുകള്‍ പ്രകാരം കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. കോവിഡ്

മരണങ്ങളുടെ കണക്കുകളുടെ സ്ഥിരീകരണത്തിനായി ഒക്‌ടോബര്‍ 22 മുതല്‍ നടന്നുവരുന്ന പ്രത്യേക ദൗത്യത്തെ തുടര്‍ന്ന് 10678 കോവിഡ് മരണങ്ങള്‍ കൂടി കോവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തയതോടെ കേരളത്തിലെ ആകെ കോവിഡ് മരണങ്ങള്‍ നാല്‍പതിനായിരം കവിഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. Kerala Corona Deaths: Kerala has most Covid deaths per million per week | Kochi News - Times of India

ഉള്‍പ്പെടുത്താന്‍ വിട്ടുപോയ കോവിഡ് മരണങ്ങളെ സംബന്ധിച്ച 26000 അപ്പീലുകളാണ് സര്‍ക്കാരിന് മുന്നിലുളളത്. അതില്‍ തന്നെ ഏഴായിരം മരണങ്ങള്‍ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബാക്കിയുള്ള അപ്പീലുകള്‍ കൂടി തീര്‍പ്പാക്കുന്നതോടെ കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ ഇനിയും വന്‍ വര്‍ദ്ധനവ് വരും. പിണറായി സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ അവകാശവാദങ്ങളുടെ മുനയൊടുക്കുന്നതാണ് ഈ കണക്കുകള്‍. ഇത്രയും കോവിഡ് മരണങ്ങള്‍ മറച്ചു വച്ചത് എന്തിന് വേണ്ടിയായാരുന്നുവെന്ന് സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിക്കണം. കോവിഡിന്റെ ഒന്നാം തരംഗത്തിലും, രണ്ടാം തരംഗത്തിലും സര്‍ക്കാര്‍ കോവിഡ് മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം പല തവണ ആക്ഷേപം ഉന്നയിച്ചതാണ്. എന്നാല്‍

പ്രതിപക്ഷത്തെ കളിയാക്കുന്ന സമീപനമാണ് അന്ന് സര്‍ക്കാര്‍ സ്വീകരിച്ചത്. കോവിഡ് രോഗം മൂര്‍ച്ഛിച്ച് മരണപ്പെട്ടവരെപ്പോലും കോവിഡ് രോഗം മാറിയെന്നും, ആന്റിജന്‍ പരിശോധന നെഗറ്റാവാണെന്നുള്ള തൊടുന്യായങ്ങള്‍ പറഞ്ഞ് കോവിഡ് രോഗമരണപട്ടികയില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കി.. കോവിഡ് രോഗം സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയിലും ജനങ്ങളുടെ ആരോഗ്യസ്ഥിതിയിലും ഏല്‍പ്പിച്ച യഥാര്‍ത്ഥ ആഘാതമോ ചിത്രമോ മനസ്സിലാക്കുന്നതിന് ഇതിലൂടെ സാധിക്കാതെ വന്നു. തെറ്റായ ഈ സ്ഥിതിവിവരക്കണക്കുകളെ ആശ്രയിച്ചാണ് സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തത്. ഈ കള്ളക്കണക്കിന്റെ അടിസ്ഥാനത്തില്‍ പിണറായി സര്‍ക്കാര്‍ കെട്ടിപ്പൊക്കി വച്ചിരുന്ന പൊങ്ങച്ച കോട്ടയാണ് ഇപ്പോള്‍ തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്. മരണനിരക്ക് കുറച്ച് കാണിച്ചതിലൂടെ ജനങ്ങളുടെ ജാഗ്രതയിലും വലിയ കുറവ് വന്നു. ഇതിന്റെയൊക്കെ ഫലമാണ് രാജ്യത്താകമാനം കോവിഡ് നിരക്കിലും മരണത്തിലും കുറവ് വന്നിട്ടും കേരളത്തില്‍ മാത്രം ഇത് രണ്ടും ഇപ്പോഴും വര്‍ദ്ധിച്ചു തന്നെ നില്‍ക്കുന്നത്. വീടുകളില്‍ ഹോം ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന കോവിഡ് രോഗികളില്‍ 30% പേരും വീടുകളില്‍ വച്ചോ, രോഗം മൂര്‍ച്ഛിച്ച് ആശുപത്രികളിലേക്കുള്ള യാത്രാമാര്‍ഗ്ഗമോ മരണപ്പെടുകയുണ്ടായി എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ടായിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതും കുറ്റകരമായ അനാസ്ഥതന്നെയാണ്. ഇക്കാര്യത്തില്‍ ഇനിയും നാടകം കളിക്കാതെ കോവിഡ് മരണക്കണക്കുകള്‍ മറച്ചുവച്ചതിന് സര്‍ക്കാര്‍ ജനങ്ങോടും, ആരോഗ്യപ്രവര്‍ത്തകരോടും സര്‍ക്കാര്‍ മാപ്പ് പറയണം. ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ശാസ്ത്രീയവും, സുതാര്യവുമായ സമീപനം കൈക്കൊള്ളണം. പ്രതിപക്ഷത്തേയും ആരോഗ്യരംഗത്തെ വിദഗ്ധരേയും വിശ്വാസത്തിലെടുത്ത് സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുനനിര്‍ണ്ണയിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *