തിരുവനന്തപുരം : അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ആംവേ ഇന്ത്യയും എന്‍ജിഒ പങ്കാളിയായ സാക്ഷവും ചേര്‍ന്ന് കാഴ്ചപരിമിതര്‍ക്കായി ടാക്റ്റൈല്‍ സയന്‍സ് പ്രൈമര്‍ അവതരിപ്പിച്ചു. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട്് മനുഷ്യശരീരം, ഭക്ഷണം, പോഷകാഹാരം, സസ്യങ്ങള്‍, മൃഗങ്ങള്‍, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശാസ്ത്രത്തെക്കുറിച്ചുള്ള 150 ലധികം സ്പര്‍ശന ഗ്രാഫിക്സ് ഡയഗ്രമുകളുടെ ശേഖരമാണ് ടാക്റ്റൈല്‍ സയന്‍സ് പ്രൈമര്‍. ആശയങ്ങള്‍ വേഗത്തില്‍ മനസ്സിലാക്കുന്നതിനും അവരുടെ വിജ്ഞാന നിലവാരം വര്‍ധിപ്പിക്കുന്നതിനും ഭാവിയില്‍ സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (എസ്ടി ഇഎം) വിദ്യാഭ്യാസം പിന്തുടരുന്നതിനുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ഈ ഡയഗ്രമുകള്‍ വിദ്യാര്‍ത്ഥികളെ സഹായിക്കും.
അന്താരാഷ്ട്ര ഭിന്നശേഷി ദിനം പ്രമാണിച്ച് ‘ആരോഗ്യ സേവനങ്ങളുടെ പ്രവേശനം കാഴ്ചപരിമിതര്‍ക്ക്്’ എന്ന വിഷയത്തില്‍ വെബിനാറും സംഘടിപ്പിച്ചു. വെബിനാറില്‍ നീതി ആയോഗിലെ ആരോഗ്യം, പോഷകാഹാരം, എച്ച്ആര്‍ഡി വെര്‍ട്ടിക്കല്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കുന്ന ഡോ. വിനോദ് കുമാര്‍ പോള്‍, ആംവേ ഇന്ത്യ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് രജത് ബാനര്‍ജി, സക്ഷം സഹസ്ഥാപകന്‍ ദീപേന്ദ്ര മനോച എന്നിവര്‍ ചേര്‍്ന്ന് ടാക്റ്റൈല്‍ സയന്‍സ് പ്രൈമര്‍’ പ്രകാശനം ചെയ്തു. 16-17 വയസ്സിനിടയിലുള്ള ഇന്ത്യയിലെ 80 ശതമാനം വിദ്യാര്‍ത്ഥികളും എസ് ടി ഇ എം കരിയറില്‍ താല്‍പ്പര്യമുള്ളവരാണെ് അടുത്തിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.
വികലാംഗര്‍ക്ക് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, തൊഴില്‍, സാമൂഹിക പങ്കാളിത്തം എന്നിവ സാധാരണ സാഹചര്യങ്ങളില്‍ പോലും കുറവാണ്. ഇത് മനസ്സില്‍ വെച്ചുകൊണ്ടാണ് ഞങ്ങള്‍ ആംവേയില്‍, സക്ഷത്തിന്റെ പങ്കാളിത്തത്തോടെ കാഴ്ചപരിമിതരായ ആളുകളെ ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമത്തില്‍ പങ്കെടുക്കുന്നത്. ടാക്‌റ്റൈല്‍ സയന്‍സ് പ്രൈമറിന്റെ സമാരംഭത്തിലൂടെ ലേണിംഗ് സയന്‍സ് എന്ന വിഷയത്തില്‍ ബ്രെയ്‌ലി ടെക്‌സ്റ്റോടുകൂടിയ സ്പര്‍ശന രേഖാചിത്രങ്ങളുടെ സമാഹാരമായ ഒരു-ഓഫ്-എ-ഡിഗ്രി പുസ്തകമാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ജീവിതം നയിക്കാന്‍ ആളുകളെ സഹായിക്കുന്നതിനുള്ള ഞങ്ങളുടെ കാഴ്ചപ്പാടിനെ പിന്തുണച്ചതിന് എന്‍ജിഒ പങ്കാളിയായ സാക്ഷത്തിനോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്-ആംവേ ഇന്ത്യ നോര്‍ത്ത് ആന്‍ഡ് സൗത്ത് റീജിയന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഗുര്‍ശര ചീമ പറഞ്ഞു.