ഹൂസ്റ്റൺ: ജനോപകാരപ്രദവും ജനപ്രിയവുമായ ഒട്ടേറെ പരിപാടികളുമായി മുന്നേറുന്ന മാഗിന്റെ (മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ) ഈ വർഷത്തെ ഭരണസമിതി പടിയിറങ്ങാൻ ഒരുങ്ങുമ്പോൾ ഹൂസ്റ്റൺ മലയാളികൾക്ക് ഒരു പുത്തൻ ക്രിസ്മസ് അനുഭവം ഒരുക്കി ജനമനസ്സുകളിൽ ഇടം നേടുന്നു.
ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ ചരിത്രത്തിൽ ആദ്യമായി കരോൾ റൗണ്ട്സ് ടീമുകൾക്ക് മത്സരം ഏർപ്പെടുത്തി എവർ റോളിങ്ങ് ട്രോഫികൾ സമ്മാനിക്കുന്നു. ഇത് ഹൂസ്റ്റൺ മലയാളികൾക്ക് ഒരു പുതു പുത്തൻ അനുഭവമായിരിക്കുമെന്ന് മാഗ് ഭാരവാഹികൾ അറിയിച്ചു.
ഹൂസ്റ്റണിലെ മിക്കവാറും എല്ലാ മലയാളി ഭവനങ്ങളിലും ക്രിസ്മസ് കാലങ്ങളിൽ ക്രിസ്മസ് ഫാദറും തമ്പാറും താളമേളങ്ങളുമായി അടി പൊളി ഗാനങ്ങളുമായി നിരവധി കരോൾ റൗണ്ട്സ് ടീമുകൾ എത്താറുള്ളത് ഒരു സ്ഥിര കാഴ്ചയായിരുന്നു. നാം ജനിച്ചു വളർന്ന കേരളത്തിന്റെ ഗൃഹാതുരത്വ സ്മരണകൾ അയവിറക്കിയുള്ള ഒത്തുചേരലും കൂടിക്കാഴ്ചയുമൊക്കെ ഒരു മാസം നീണ്ടു നിൽക്കുന്ന ക്രിസ്തുമസ് കാലങ്ങളെ ധന്യമാക്കിയിരുന്നു. എന്നാൽ അപ്രതീഷിതമായി കോവിഡ് എന്ന മഹാമാരി മൂലം ആ കൂടിവരവുകൾക്കും യാത്രകൾക്കും തടസ്സം നേരിട്ടു.
എന്നാൽ ഈ വർഷവും ഭവന സന്ദർശനം അസാധ്യമാണെന്ന് മനസിലാക്കിയാണ് ഈ പുത്തൻ മത്സരം സംഘടിപ്പിക്കുന്നത്.
ഡിസംബർ 26 നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മാഗിന്റെ ആഭിമുഖ്യത്തിൽ മാഗിന്റെ ആസ്ഥാന കേന്ദ്രമായ “കേരള ഹൗസിൽ” വച്ച് നടത്തപ്പെടുന്ന ക്രിസ്തുമസ് പുതുവത്സര സമ്മേളനത്തോടനുബന്ധിച്ചു നടത്തപെടുന്ന മത്സരത്തിൽ ഏറ്റവും നല്ല പ്രകടനം കാഴ്ച വെയ്ക്കുന്ന ആദ്യത്തെ രണ്ടു ടീമുകൾക്ക് ട്രോഫികൾ നൽകും.
ഒന്നാം സമ്മാനം റജി.വി. കുര്യനും കുടുംബവും രണ്ടാം സമ്മാനം റജി കോട്ടയവും കുടുംബവുമാണ് സ്പോൺസർ ചെയ്തിരിക്കുന്നത്.
ഒരു ടീമിൽ 25 പേരിൽ കൂടാൻ പാടില്ല. പാട്ടുകളുടെയും സംഗീതഉപകരണങ്ങളുടെ അവതരണം, സാന്താക്ലോസിന്റെ പ്രകടനം തുടങ്ങിയവ മത്സരത്തിന് മാനദണ്ഡങ്ങളായിരിക്കും. ഒരു ടീമിന് 5 മിനിറ്റിൽ കൂടാത്ത ഒരു ഗാനം പാടാവുന്നതാണ്.
പങ്കെടുക്കുന്ന ടീമുകൾ എത്രയും പെട്ടെന്നു രജിസ്റ്റർ ചെയ്യണമെന്ന് മാഗ് ഭാരവാഹികൾ. തികച്ചും വ്യത്യസ്ത പരിപാടികൾ ഒരുക്കി ശ്രദ്ധേയമാകുന്ന ക്രിസ്തുമസ് പുതുവൽസര പരിപാടിയിലേക്ക് ഏവരെയും, സ്വാഗതം ചെയ്യുന്നുവെന്ന്
ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്,
വിനോദ് വാസുദേവൻ ( പ്രസിഡണ്ട്) – 832 528 6581
ജോജി ജോസഫ് (സെക്രട്ടറി) – 713 515 8432
മാത്യു കൂട്ടാലിൽ (ട്രഷറർ) – 832 468 3322
റെനി കവലയിൽ ( പ്രോഗ്രാം കോർഡിനേറ്റർ) – 281 300 9777
റജി കോട്ടയം (ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാം കോർഡിനേറ്റർ) – 832 723 7995
റോയ്.സി.മാത്യു ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാം കോർഡിനേറ്റർ) – 717 608 1995
റിപ്പോർട്ട്: ജീമോൻ റാന്നി