റോഡ് യാത്ര സുരക്ഷിതമാക്കാൻ മാപ്മൈഇന്ത്യ, മോർത്ത്, ഐഐടി മദ്രാസ് എന്നിവ ധാരണാപത്രം ഒപ്പുവച്ചു

Spread the love

കൊച്ചി: ഭാരത് സർക്കാരിൻറെ റോഡ് ട്രാൻസ്‌പോർട്ട് & ഹൈവേ മന്ത്രാലയം, ഐഐടി മദ്രാസ്, മാപ്സ്, ജിയോസ്‌പേഷ്യൽ, ലൊക്കേഷൻ അധിഷ്‌ഠിത ഐഒടി എന്നിവയ്‌ക്കായുള്ള ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ഡാറ്റ ആന്റ് ടെക്‌നോളജി പ്രൊഡക്ട് ആൻഡ് പ്ലാറ്റ്‌ഫോം കമ്പനിയായ മാപ്‌മൈഇന്ത്യയും ഡ്രൈവർ- റോഡ് സുരക്ഷ മച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക വിദ്യാ വികസനത്തിനായി ധാരണാപത്രത്തിൽ ഇന്ന് ഒപ്പുവച്ചു. അതോടൊപ്പം തന്നെ 130+ കോടി ഇന്ത്യക്കാർക്ക് സൌജന്യമായി ഉപയോഗിക്കാവുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച നാവിഗേഷൻ ആപ്പ് സേവനം ആരംഭിക്കുകയും ചെയ്തു.

മോർത്ത്, ഐഐടി മദ്രാസ് എന്നിവയുടെ പിന്തുണയോടെ മെച്ചപ്പെടുത്തിയ മാപ്മൈഇന്ത്യ ആപ്പ്, ഡ്രൈവ് ചെയ്യുമ്പോൾ വരാനിരിക്കുന്ന അപകട സാധ്യതകളെക്കുറിച്ച് ഉപയോക്താക്കൾക്ക് സുരക്ഷാ അലേർട്ടുകൾ നൽകികൊണ്ടിരിക്കുന്നു. ഈ നാവിഗേഷൻ ആപ്പ് ഉപയോഗിക്കുന്നതിലൂടെ, ഉപയോക്താക്കൾക്ക് ശ്രദ്ധാപൂർവ്വം മുന്നോട്ട് പോകുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും അപകടസാധ്യതയുള്ള മേഖലകൾ, സ്പീഡ് ബ്രേക്കറുകൾ, കൊടും വളവുകൾ, കുഴികൾ തുടങ്ങിയവയെ കുറിച്ചുള്ള ശബ്ദ, ദൃശ്യ മുന്നറിയിപ്പുകൾ ലഭിക്കും. ഇത് കൂടാതെ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുന്നതിന് ആപ്പിലൂടെ, ഉപയോക്താക്കൾക്കും അധികാരികൾക്കും അപകടങ്ങൾ, സുരക്ഷിതമല്ലാത്ത പ്രദേശങ്ങൾ, റോഡ്, ട്രാഫിക് പ്രശ്നങ്ങൾ എന്നിവ എന്നിവ സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ടുചെയ്യാനും സംപ്രേക്ഷണം ചെയ്യാനും കഴിയും. ഇത് ഐഐടി മദ്രാസും മാപ്‌മൈഇന്ത്യയും വിശകലനം ചെയ്യും. തുടർന്ന് ഭാവിയിൽ റോഡുകളുടെ അവസ്ഥ മെച്ചപ്പെടുത്താൻ ഇത് ഇന്ത്യാ ഗവൺമെൻറും ഉപയോഗിക്കും.

ഇന്ത്യാ ഗവൺമെന്റിന്റെ ആത്മനിർഭർ ആപ്പ് ഇന്നൊവേഷൻ ചലഞ്ചിൽ 2020-ൽ വിജയം കൈവരിച്ച മാപ്മൈഇന്ത്യ, ഉപയോക്താക്കൾക്ക് അവരുടെ നഗരത്തിലോ രാജ്യത്തുടനീളമോ സഞ്ചരിക്കുമ്പോൾ ദൈനംദിന ജീവിതത്തിൽ ആവശ്യമായ സഹായം ലഭിക്കുന്നതിന് മാപ്പിംഗ്, നാവിഗേഷൻ, സുരക്ഷ, ഹൈപ്പർ-ലോക്കൽ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. മോർത്ത്, ഐഐടി മദ്രാസ്, മാപ്മൈഇന്ത്യ എന്നിവ തമ്മിലുള്ള സഹകരണം പൊതുമേഖല, വൈജ്ഞാനിക, സ്വകാര്യ മേഖലകളിലെ മികച്ച വിഭാഗങ്ങളെ പ്രതിനിധീകരിച്ച് കൊണ്ട് ലോകോത്തരവും എന്നാൽ പ്രാദേശികമായി പ്രസക്തവും തദ്ദേശീയമായി തയ്യാറാക്കിയതുമായ ഒരു പരിഹാരം വാഗ്ദാനം ചെയ്യുന്നു.

ഇത് തികച്ചും ഒരു ആത്മനിർഭർ, സർവോത്തം ഭാരത് സംരംഭമാണ്. എല്ലാ ഇന്ത്യക്കാരും മാപ്മൈഇന്ത്യ ആപ്പ് ഡൗൺലോഡ് ചെയുകയും ഉപയോഗിക്കുകയും ചെയ്യുക. ഡ്രൈവ് ചെയ്യുമ്പോൾ ഈ മെച്ചപ്പെടുത്തിയ നാവിഗേഷൻ, റോഡ് സുരക്ഷാ അലേർട്ടുകൾ പ്രയോജനപ്പെടുത്തുക. കൂടാതെ, കേന്ദ്ര, സംസ്ഥാന, പ്രാദേശിക തലങ്ങളിലുള്ള ഗതാഗതം, പൊതുമരാമത്ത്, റോഡ്, ട്രാഫിക് വകുപ്പുകൾ, തുടങ്ങി എല്ലാ സർക്കാർ സ്ഥാപനങ്ങളും അധികാരികളും അപകടങ്ങൾ, മോശം ട്രാഫിക് അല്ലെങ്കിൽ റോഡ് അവസ്ഥകൾ, റോഡ് പ്രവൃത്തികൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും ആപ്പ് ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഇതിലൂടെ അപകടസാധ്യതയുള്ള മേഖലകളെക്കുറിച്ച് ഉപയോക്താക്കൾക്ക് പെട്ടെന്ന് മുന്നറിയിപ്പ് നൽകാനാകും.

റിപ്പോർട്ട്   : ASHA MAHADEVAN (Account Executive)

Author

Leave a Reply

Your email address will not be published. Required fields are marked *