ഡാളസ് : ഡാളസ്സില്‍ ഡിസംബര്‍ 15 ബുധനാഴ്ച വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ നെവിയ ഫോസ്റ്റര്‍ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ടൈറന്‍ ഡേവിസിനെ (22) ഡാളസ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു .
ഡാളസ് സൗത്ത് മെറിഫീല്‍ഡ് റോഡിലാണ് ബുധനാഴ്ച രാവിലെ നെവിയ ഫോസ്റ്ററുടെ മൃതദേഹം നിരവധി വെടിയുണ്ടകള്‍ ഏറ്റു കൊല്ലപ്പെട്ട നിലയില്‍ കിടന്നിരുന്നത് ഡാളസ് ഫയര്‍ റസ്‌ക്യൂവാണ് മൃതദേഹം കണ്ടെത്തിയത് .
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും ഒരു മൈല്‍ അകലെയുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് നെവിയ മാതാവിനൊപ്പം താമസിച്ചിരുന്നത് .
മാനസിക വൈകല്യമുള്ള മകള്‍ ഇടയ്ക്കിടെ വീട്ടില്‍ നിന്നും അപ്രത്യക്ഷമാകുക പതിവായിരുന്നെന്നും എന്നാല്‍ രാത്രിയോടെ തിരിച്ച് എത്താറുണ്ടെന്നും മാതാവ് പറഞ്ഞു . എന്റെ മകള്‍ ഒരിക്കലും ഇങ്ങനെ മരിക്കേണ്ടവളല്ല , മാതാവ് പറഞ്ഞു . സംഭവ ദിവസം രാത്രി വൈകിട്ടും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത് .
ഡേവിസിനെ എന്ത് കൊണ്ടാണ് ഇങ്ങനെയൊരു കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല .
അറസ്റ്റ് ചെയ്ത യുവാവിനെതിരെ കൊലക്കുറ്റത്തിന് കേസ്സെടുത്തിട്ടുണ്ട് . ഡാളസ് ജയിലില്‍ അടക്കപ്പെട്ട പ്രതിക്ക് ഒരു മില്യണ്‍ ഡോളര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട് .
2018 ല്‍ കാര്‍ ഡീലര്‍ഷിപ്പില്‍ അക്രമം ഉണ്ടാക്കി 15000 ഡോളര്‍ നഷ്ടമുണ്ടാക്കിയ കേസില്‍ കഴിഞ്ഞവര്‍ഷം പ്രൊബേഷനില്‍ കഴിഞ്ഞിരുന്ന പ്രതിയുടെ കാലാവധി നവംബര്‍ 23 നായിരുന്നു അവസാനിച്ചത് .