2022 മിസ്സ് അമേരിക്കാ കിരീടം അലാസ്‌കയിൽ നിന്നുള്ള എമ്മാ ബ്രോയ്‌ൽസിനു

കണക്റ്റിക്കട്ട് ∙ 2022 മിസ്സ് അമേരിക്കാ കിരീടം അലാസ്‌കയിൽ നിന്നുള്ള സുന്ദരി എമ്മാ ബ്രോയ്‌ൽസ്‌ കരസ്ഥമാക്കി.കണക്റ്റിക്കട്ട് മൊഹിഗൻ സൺ കാസിനോയിൽ ഡിസംബർ 16 ന് നടന്ന സൗന്ദര്യ മത്സരത്തിൽ ലീഡര്ഷിപ് ,ടാലന്റ് ആൻഡ് കമ്മ്യൂണിക്കേഷൻ സ്കിൽസിനെ വിലയിരുത്തി കാണികളുടെ പ്രശംസ നേടിയതാണ് മിസ്സ് അമേരിക്ക സൗന്ദര്യ റാണിയായി എമ്മാ ബ്രോയ്‌ൽസ്‌ തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള പ്രധാന കാരണം.

Image.jpeg
നൂറു വർഷമായി നടന്നു വരുന്ന മത്സരത്തിന് പുതിയൊരു രൂപവും ഭാവവും നൽകുന്നതായിരുന്നു ഈ വർഷത്തെ മത്സര വിധി നിർണയമെന്ന് സംഘാടകർ അവകാശപ്പെട്ടു.മിസ്സ് അമേരിക്കാ മത്സരത്തിൽ പങ്കെടുത്ത 50 മത്സരാർത്ഥികളെ പിന്നിലാക്കി യാണ് എമ്മാ വിജയിയായത്..

Image.jpeg

ചരിത്രത്തിലാധ്യമായി മിസ്സ് അമേരിക്ക കിരീടം കരസ്ഥമാക്കിയ എമ്മ അരിസോണ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിയോമെഡിക്കൽ വിദ്യാർത്ഥിയാണ് ഡെര്മറ്റോളജിസ്റ് ആകണമെന്നാണ് ഇവരുടെ ആഗ്രഹം

എമ്മക് 100 000 ഡോളറിന്റെ സ്കോളർഷിപ്പ് സമ്മാനമായി ലഭിക്കും.
മിസ് അമേരിക്ക ഫസ്റ്റ് റണ്ണർ അപ്പ് ലോറൻ ബ്രാഡ്ഫോർഡ് (മിസ് അലബാമ ),സെക്കന്റ് റണ്ണർ അപ്പ് എലിസബേത് പിയറി (മിസ് മസാച്യുസെറ്റ്സ് )

Leave Comment