ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ രണ്ടാമത് ചെസ് മത്സരത്തില്‍ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ചെസ് മത്സരത്തില്‍ ഡാളസില്‍ നിന്നുള്ള റെനീഷ് പാറപ്പുറത്ത് ചാമ്പ്യനായി. രണ്ടാം സ്ഥാനം ന്യൂയോര്‍ക്കില്‍ നിന്നുള്ള ബിജു ഫിലിപ്പ് ഇടവഴിക്കലും, മൂന്നാം സ്ഥാനം കാനഡയില്‍ നിന്നുള്ള സുകുമാരന്‍ പ്രകാശും കരസ്ഥമാക്കി.
സൂമിലും, ലൈചെസ് ഓര്‍ഗ് എന്ന വെബ്സൈറ്റിലുമായി നടത്തപ്പെട്ട മത്സരങ്ങള്‍ക്ക് ഒന്നാം സമ്മാനമായി 350 ഡോളറും ട്രോഫിയും, രണ്ടാം സമ്മാനം 250 ഡോളറും ട്രോഫിയും, മൂന്നാം സമ്മാനം 150 ഡോളറും ട്രോഫിയും വിജയികള്‍ക്ക് സമ്മാനിച്ചു.
മത്സരങ്ങള്‍ ഇല്ലിനോയി മലയാളി അസോസിയേഷന് പ്രസിഡന്റ് സിബു മാത്യു കുളങ്ങര ഉദ്ഘാടനം ചെയ്തു. ഷാനി ഏബ്രഹാം കോര്‍ഡിനേറ്ററും, ഓസ്റ്റിന്‍ കുളങ്ങര ടൂര്‍ണമെന്റ് ഡയറക്ടറുമായി പ്രവര്‍ത്തിച്ചു.
മത്സരങ്ങളുടെ നടത്തിപ്പിന് സുനീന ചാക്കോ, ജോസി കുരിശിങ്കല്‍, ജോയി ഇണ്ടിക്കുഴി, ശോഭാ നായര്‍, പ്രവീണ്‍ തോമസ്, ജോര്‍ജ് പണിക്കര്‍, സാമു തോമസ്, ജോര്‍ജ് മാത്യു എന്നിവര്‍ നേതൃത്വം നല്കി.