ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി യുഡിഎഫ് സംസ്ഥാന ഏകോപന സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിനായി നാലു ഉപസമിതികള്‍ രൂപീകരിച്ചതായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു.സാമ്പത്തികവും ആസൂത്രണവും,വിദ്യാഭ്യാസം,ആരോഗ്യം,കൃഷി തുടങ്ങിയ മേഖലയിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനമാണ് യുഡിഎഫ് ഉപസമിതി വിലയിരുത്തുന്നത്.
സാമ്പത്തികവും ആസൂത്രണവും എന്ന കമ്മിറ്റിയുടെ ചെയര്‍മാനായി സിപി ജോണും അംഗങ്ങളായി എന്‍.കെ.പ്രേമചന്ദ്രന്‍ എംപി,എന്‍.ഷംസുദീന്‍ എംഎല്‍എ,പിസി തോമസ്,ജി ദേവരാജന്‍,മാത്യൂകുഴല്‍ നാടന്‍ എംഎല്‍എ, കെ.എസ് ശബരിനാഥന്‍ എന്നിവരെയും വിദ്യാഭ്യാസം ഉപസമിതിയുടെ ചെയര്‍മാനായി മുന്‍മന്ത്രി കെസി ജോസഫിനേയും അംഗങ്ങളായി ഷിബുബേബി ജോണ്‍,റോജി ജോണ്‍ എംഎല്‍എ,ആബിദ് ഹൂസൈന്‍ തങ്ങള്‍ എംഎല്‍.എ,ജോയി എബ്രഹാം,രാജന്‍ ബാബു,ജോണ്‍ ജോണ്‍ എന്നിവരെയും എം.കെ.മുനീര്‍ എംഎല്‍എ ആരോഗ്യം ഉപസമിതിയുടെ ചെയര്‍മാനായും അംഗങ്ങളായി അനൂപ് ജേക്കബ് എംഎല്‍എ,വിഎസ് ശിവകുമാര്‍,പിസി വിഷ്ണുനാഥ് എംഎല്‍എ, കെ.ഫ്രാന്‍സിസ് ജോര്‍ജ്,ബാബു ദിവാകരന്‍, എംപി സാജു തുടങ്ങിയവരേയും കൃഷി ഉപസമിതിയുടെ ചെയര്‍മാനായി മോന്‍സ് ജോസഫ് എംഎല്‍എയേയും അംഗങ്ങളായി എഎ അസീസ്, കുറക്കൊളി മൊയ്ദീന്‍ എംഎല്‍എ, ടി.സിദ്ധിഖ് എംഎല്‍എ, റോയി കെ പൗലോസ്, സലീം പി മാത്യൂ,വാക്കനാട് രാധാകൃഷ്ണന്‍ എന്നിവരെയും നിയോഗിച്ചു.