രണ്ടാം പിണറായി സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ കെഎസ്ആര്‍ടിസിയെ പൂര്‍ണ്ണമായും അവഗണിച്ചെന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയും ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റുമായ തമ്പാനൂര്‍ രവി പറഞ്ഞു
രണ്ടു ശമ്പളക്കരാറുകളാണ് ഇതിനകം പിണറായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിഷേധിച്ചത്.ജൂണില്‍ ശമ്പളക്കരാറുകള് നല്‍കുമെന്ന് പ്രഖ്യാപനങ്ങളും പ്രസ്താവനകളും നടത്തുന്നതല്ലാതെ അതിനുള്ള തുകയൊന്നും ബജറ്റില്‍ നീക്കിവെച്ചിട്ടില്ല. ആയിരം ബസ്സിറക്കുമെന്ന് പ്രകടനപത്രികയില്‍ ഉറപ്പ് നല്‍കിയെങ്കിലും അതിനെപ്പറ്റിയൊന്നും ബജറ്റില്പ്പറയുന്നില്ല.കഴിഞ്ഞ അഞ്ചു വര്‍ഷം പുതിയ ബസ്സുകളൊന്നും തന്നെ ഇടതുസര്‍ക്കാര്‍ വാങ്ങിയില്ല. ഹെെഡ്രജന്‍ ഇന്ധമായിപ്രവര്ത്തിക്കുന്ന പത്ത് ബസ്സ് വാങ്ങാന്‍ 10 കോടി രൂപ മാത്രമാണ് ഇത്തവണ നീക്കി വെച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി മാറുമ്പോൾ നിരത്തിലോടിക്കൊണ്ടിരിക്കുന്ന ബസ്സുകളുണ്ടാകില്ലെന്ന വന്‍ പ്രതിസന്ധിയാണ് കെഎസ്ആര്‍ടിസി നേരിടാന്‍ പോകുന്നത്.
ജീവനക്കാരില്‍ നിന്നും പിടിച്ച് ധനകാര്യ സ്ഥാപനങ്ങളില്‍ അടയ്ക്കാതെ വകമാറ്റിയ തുക പൂര്‍ണ്ണമായും അടയ്ക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് പലതവണ പ്രഖ്യാപിച്ചവര്‍ അതിനായി ഒരു രൂപപോലും മാറ്റിവെച്ചിട്ടില്ല.തികച്ചും നിരാശാജനകമായ ബജറ്റാണ് കെഎസ്ആര്‍ടിസിയേയും ജിവനക്കാരെയും സംബന്ധിച്ച് ധനമന്ത്രി ബാലഗോപാല്‍ അവതരിപ്പിച്ചതെന്നും തമ്പാനൂര്‍ രവി പറഞ്ഞു.