പിതാവിന്റെ വാഹനം തട്ടി രണ്ടു വയസ്സുകാരന് ദാരുണാന്ത്യം : പി പി ചെറിയാന്‍

Spread the love
വെര്‍ജിനിയ : വീടിന് പുറകിലുള്ള ഡ്രൈവേയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം പുറകിലേക്ക് എടുക്കുന്നതിനിടയില്‍ പെട്ടെന്ന് പുറകിലേക്ക് ഓടിയെത്തിയ രണ്ടുവയസ്സുകാരന്‍ വാഹനത്തിനടിയില്‍ പെട്ട്  ദാരുണമായി കൊല്ലപ്പെട്ടു .
ഫെയര്‍ഫാക്സ് കൗണ്ടി പോലീസ് പുറത്തിറക്കിയ പ്രസ് റിലീസിലാണ് സംഭവം പുറത്തറിയുന്നത് . ജൂണ്‍ 7 തിങ്കളാഴ്ചയായിരുന്നു അപകടം സംഭവിച്ചതെന്ന് പോലീസ് വെളിപ്പെടുത്തി .
എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പോലും പിതാവിനായില്ല , കുട്ടിയെ വീടിനകത്താക്കി യാത്ര പറഞ്ഞു പുറത്തിറങ്ങിയതായിരുന്നു പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത് . രണ്ടു വയസ്സുകാരന്റെ സഹോദരി (4) സംഭവത്തിന് ദൃക്സാക്ഷി ആയിരുന്നെന്ന് മാതാവ് പറഞ്ഞു .
മദ്യമോ മറ്റു മയക്കുമരുന്നോ അല്ല സംഭവത്തിന്  കാരണമെന്നും , സംശയാസ്പദമായി ഒന്നും ഇല്ലെന്നും അന്വേഷണം  തുടരുമെന്നും പോലീസ് അറിയിച്ചു .
അമേരിക്കയില്‍ ആഴ്ചയില്‍ 50 കുട്ടികളെങ്കിലും ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഇതില്‍ 70 ശതമാനവും പിതാവോ , ബന്ധുക്കളോ ഓടിക്കുന്ന വാഹനവുമായി ബന്ധപ്പെട്ടതാണെന്നും കിഡ്‌സ് ആന്‍ഡ് കാര്‍സ് (KIDS AND CARS) ഓര്‍ഗനൈസേഷന്റെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു . ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് വാഹനത്തിന് പുറകില്‍ ക്യാമറകള്‍ ഘടിപ്പിക്കുകയും വീട്ടില്‍ വരുമ്പോഴും പുറത്ത് പോകുമ്പോഴും കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കുകയും വേണമെന്ന് സംഘടന നിര്‍ദ്ദേശിക്കുന്നു .

Author

Leave a Reply

Your email address will not be published. Required fields are marked *