ടിപിആര്‍ 30ന് മുകളില്‍; മധൂരും ബദിയടുക്കയും കാറ്റഗറി ഡിയില്‍

Spread the love

post

കാസര്‍കോട്‌ :  വ്യാഴാഴ്ച മുതലുള്ള കോവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച പുതിയ മാര്‍ഗ നിര്‍ദേശ പ്രകാരം തദ്ദേശസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തില്‍ തരംതിരിച്ചു. ജൂണ്‍ 16 വരെ 30ന് മുകളില്‍ ടിപിആര്‍ ഉള്ളതിനാല്‍ മധൂര്‍, ബദിയടുക്ക പഞ്ചായത്തുകളെ കാറ്റഗറി ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.

ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലുള്ള കാറ്റഗറി സിയില്‍ ചെങ്കള, കുമ്പഡാജെ, പുത്തിഗെ, കാറഡുക്ക, കുമ്പള, അജാനൂര്‍ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നു.

ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20നും എട്ടിനും ഇടയിലുള്ള കാറ്റഗറി ബിയില്‍ ഉദുമ, കയ്യൂര്‍-ചീമേനി, നീലേശ്വരം, മടിക്കൈ, മൊഗ്രാല്‍ പുത്തൂര്‍, കള്ളാര്‍, ചെമ്മനാട്, പള്ളിക്കര, കാഞ്ഞങ്ങാട്, ഈസ്റ്റ് എളേരി, പനത്തടി, കുറ്റിക്കോല്‍, ദേലംപാടി, മുളിയാര്‍, വെസ്റ്റ് എളേരി, ചെറുവത്തൂര്‍, കോടോം-ബേളൂര്‍, പിലിക്കോട്, എന്‍മകജെ, പുല്ലൂര്‍-പെരിയ, ബളാല്‍, തൃക്കരിപ്പൂര്‍, മംഗല്‍പാടി എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു.

ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടില്‍ കുറഞ്ഞ കാറ്റഗറി എയില്‍ വോര്‍ക്കാടി, ബെള്ളൂര്‍, മീഞ്ച, പൈവളിഗെ, കിനാനൂര്‍-കരിന്തളം, പടന്ന, മഞ്ചേശ്വരം, കാസര്‍കോട്, ബേഡഡുക്ക, വലിയ പറമ്പ എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു.

എല്ലാ കടകളും (അക്ഷയ കേന്ദ്രങ്ങളുള്‍പ്പെടെ) 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തനം അനുവദിക്കും.

ഓട്ടോ, ടാക്‌സി പ്രവര്‍ത്തിക്കാം. ഡൈവര്‍ക്ക് പുറമെ ടാക്സികളില്‍ മൂന്ന് യാത്രക്കാരെയും ഓട്ടോകളില്‍ രണ്ട് യാത്രക്കാരെയും അനുവദിക്കും. കുടുംബാംഗങ്ങള്‍ ആണെങ്കില്‍ ഈ നിയന്ത്രണം ബാധകമല്ല.

ബീവറേജസ് ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍ എന്നിവയുടെ ടേക്ക് എവേ കൗണ്ടറുകള്‍ മാത്രം.

പരസ്പര സമ്പര്‍ക്കമില്ലാത്ത ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ പാഴ്സല്‍/ ഹോം ഡെലിവറി എന്നിവ മാത്രം. ഹോം ഡെലിവറി രാത്രി 9.30 വരെ.

വീടുകളില്‍ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും

Author

Leave a Reply

Your email address will not be published. Required fields are marked *