കാരുണ്യത്തിന്റെ മുഖമായി ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി – സിജോയ് പറപ്പള്ളിൽ

Spread the love

ഡാളസ്സ് : ക്നാനായ കാത്തലിക് റീജിയൺ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഡാളസ്സിൽ വെച്ച് നടത്തിയ മിഷൻ ട്രിപ്പ് – “ഇൻസ്പയർ”, യുവജനങ്ങളിൽ കാരുണ്യത്തിന്റെ നവ്യാനുഭവമായി മാറി. ക്നാനായ റീജിയണിലെ വിവിധ ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾ നാല് ദിവസം ഭവനരഹിതരും ദുരിതമനുഭവിക്കുന്നവരുമായ വിവിധ ആളുകളെ സന്ദർശിക്കുകയും അവർക്ക് വേണ്ട സഹായ സഹകരങ്ങൾ നൽകുകയും ചെയ്തു. വിവിധ ആതുരസേവന സംഘടനകളുമായി സഹകരിച്ച് പ്രതികൂലമായ കാലാവസ്തയുടെ നടുവിലും യൂത്ത് മിനിസ്ടിയിലെ യുവജനങ്ങൾ ഉണ്ണിയേശുവിന്റെ പിറവി തിരുനാളിന്റെ ഒരുക്കം കാരുണ്യ പ്രവർത്തനങ്ങളിലൂടെ ഏറെ അനുഗ്രഹീതമാക്കിയതിന്റെ നിറവിലാണ്.

ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക സമൂഹം ഇൻസ്പയർ മിഷൻ ട്രിവിൽ പങ്കെടുത്ത കുട്ടികൾ പ്രത്യേക സ്വീകരണവും വിരുന്നും ഒരുക്കി ‘ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ , ഫാ. ജോസഫ് തച്ചാറ എന്നിവർ മിഷൻ ട്രിപ്പിന് നേതൃത്വം നൽകി.

Author