ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രം കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ ജനുവരി മൂന്ന് മുതൽ സംഘടിപ്പിച്ച എറൂഡൈറ്റ് സ്കോളർ ഇൻ റസിഡൻസ് പ്രോഗ്രാം ജനുവരി ഒൻപതിന് സമാപിച്ചു. അമേരിക്കയിലെ സാൻജോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഫിലോസഫി വിഭാഗം പ്രൊഫസർ ഡോ. ആനന്ദ് ജയപ്രകാശ് വൈദ്യ മുഖ്യാതിഥിയായിരുന്നു. ന്യൂഡൽഹിയിലെ ഇൻഡ്യൻ കൗൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ചിന്റെ മെമ്പർ സെക്രട്ടറി പ്രൊഫ. സച്ചിദാനന്ദമിശ്ര പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. പ്രീതി നായർ (പ്രിൻസിപ്പൽ, ശ്രീ ശങ്കരാകോളേജ്, കാലടി) അധ്യക്ഷയായിരുന്നു. ജനുവരി മൂന്ന് മുതൽ ആറ് വരെ സംസ്കൃത സർവ്വകലാശാലയിലും ഏഴിന് ആലുവയിലെ ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി & റിലീജിയണിലും എട്ടിന് കാലടിയിലെ സമീക്ഷ സ്പിരിച്ച്വൽ സെന്ററിലും ഒൻപതിന് എറണാകുളം മഹാരാജാസ് കോളേജിലും ഇന്ത്യൻ ഫിലോസഫി ഇൻ കംപാരറ്റീവ് ഫ്രെയിം വർക്ക് എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്രപഠനകേന്ദ്രം ഡയറക്ടർ പ്രൊഫ. ശ്രീകല എം. നായർ, അസിസ്റ്റന്റ് ഡയറക്ടർമാരായ പ്രൊഫ. എസ്. ഷീബ, ഡോ. കെ. എം സംഗമേശൻ എന്നിവർ പ്രഭാഷണ പരമ്പരയ്ക്ക് നേതൃത്വം വഹിച്ചു. സർവ്വകലാശാലയിലെ ന്യായവിഭാഗം, ഫിലോസഫി വിഭാഗം, വേദാന്തവിഭാഗം, കാലടി ശ്രീ ശങ്കരകോളേജ്, ഗ്ലോബൽ ഫോറം ഫോർ യങ്ഫിലോസഫേഴ്സ് എന്നിവയുടെ സഹകരണത്തോടെയാണ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം. 9447123075