ഡോക്കുമെന്ററിയുടെ പ്രദര്‍ശനം നിഷേധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം – രമേശ് ചെന്നിത്തല

Spread the love

തിരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായത് കൊണ്ട് ബിസിസി ലോകവ്യാപകമായി പ്രദര്‍ശിപ്പിച്ച ഡോക്‌മെന്റ്‌റി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുദിക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ജനാധിപതൃ വിരുദ്ധവും അഭിപ്രായ സ്വാതന്ത്യത്തിന്മേ ളുള്ള വെല്ലുവിളിയുമാണെന്ന് കോണ്‍സ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
. ഇന്ത്യ എന്നും അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന നാടാണ്. ഡോക്കുമെന്ററിയുടെ പ്രദര്‍ശനം തടയുമെന്ന ഭീഷണി ശരിയല്ല.
ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദി അമിത് ഷാ മാരുടെ പങ്ക് ലോകത്തില്‍ എല്ലാ പേര്‍ക്കും ബോധ്യമുള്ള കാര്യമാണ്. . അത് എത്ര മറച്ച് പിടിച്ചാലും മൂടിവയ്ക്കാന്‍ കഴിയില്ല.
എത്ര ഭീഷണി ഉയര്‍ന്നാലും ഡോക്ക്‌മെന്ററി പ്രദര്‍ശിപ്പിക്കുക തന്നെ വേണം. പ്രദര്‍ശനത്തെ പൂര്‍ണ്ണമായും പിന്തുണക്കുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Author