കാറുകൾക്ക് ‘പെയ്ഡ്’ പരിരക്ഷയുമായി ന്യൂ ഇന്ത്യൻ അഷുറൻസ്‌

Spread the love

കൊച്ചി: ഉപഭോക്താക്കൾക്ക് അധിക കിഴിവ് ലഭിക്കുന്ന പെയ്ഡ് (പേ ആസ് യു ഡ്രൈവ്) പരിരക്ഷ ന്യൂ ഇന്ത്യൻ അഷുറൻസ്‌ അവതരിപ്പിച്ചു. വാഹനത്തിന്റെ ക്ലെയിം സമയത്ത് തേയ്മാനം സംഭവിക്കുന്ന ഭാഗങ്ങൾക്കുൾപ്പെടെ ഈ പരിരക്ഷ ലഭിക്കും. കൂടാതെ നിശ്ചിത തുകയ്ക്ക് വാഹനത്തിന്റെ എൻജിൻ ഭാഗങ്ങളിലും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാം. വാഹന പരിപാലനത്തിന്റെ ചിലവ് കുറയ്ക്കുക എന്നതാണ് പെയ്ഡ് സ്‌കീമിന്റെ ലക്ഷ്യമെന്ന് ന്യൂ ഇന്ത്യൻ അഷുറൻസ്‌ മാനേജിങ് ഡയറക്ടർ നീർജ കപൂർ പറഞ്ഞു.

Report :  Ajith V Raveendran

Author