ഫോമയുടെ ഭരണഘടനയും ചട്ടങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്യുന്നു – സലിം അയിഷ (ഫോമാ പി.ആര്‍.ഓ)

Spread the love

Picture

ജനസേവനകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ വടക്കേ അമേരിക്കയിലെ മലയാളികളുടെ, ആശയും ഊര്‍ജ്ജവുമായ ഫോമാ, അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതിനു, കൂടുതല്‍ അംഗസംഘടനകളെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെ മാത്രം ഫോമയിലേക്ക് ചേര്‍ക്കുന്നതിനും മറ്റുമായി ഭരണഘടനയും ചട്ടങ്ങളും ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാവലോകനവും ഭേദഗതി നിര്‍ദ്ദേശങ്ങളും ക്രോഡീകരിക്കുന്ന പ്രകിയ പുരോഗമിക്കുകയാണ്.

പ്രാഥമിക ഘട്ടമെന്ന നിലയില്‍, എല്ലാ അംഗ സംഘടനകളില്‍ നിന്നും ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ ക്ഷണിച്ചു..സംഘടനയുടെ ദൈനംദിന പ്രവര്‍ത്തന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുകയും, കൂടുതല്‍ കാര്യക്ഷമമാകുകയും ചെയ്യുക, ഭരണഘടനയിലെയും ചട്ടങ്ങളിലെയും നിലവിലുള്ള ന്യൂനതകള്‍ പരിഹരിക്കുക, കുറ്റമറ്റ ഭരണ സംവിധാനത്തിനുതകുന്ന രീതിയില്‍ ഭരണഘടനയെ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യങ്ങളില്‍ പെടുന്നു.

പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവിലെ ഭരണഘടനയുടെ പകര്‍പ്പ് എല്ലാ അംഗസംഘടനകള്‍ക്കും, അയച്ചു കൊടുത്തിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്ത എല്ലാ സംഘടനകളും അംഗങ്ങളും, തിരുത്തലുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ https://fomaa.com/bylawssug എന്ന ലിങ്കില്‍ ക്ലിക്കുചെയ്ത് നിര്‍ദ്ദിഷ്ട ഭരണഘടനാ ഭേദഗതി” 2021 ജൂലൈ 1നോ അതിനുമുമ്പോ സമര്‍പ്പിക്കണം.

അംഗ സംഘടനകളുടെ രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങള്‍ ബൈലോ കമ്മിറ്റി അവലോകനം ചെയ്യുകയും ഉചിതമായ രീതിയില്‍ ഉള്‍പ്പെടുത്തി കരട് ഭേദഗതികള്‍ ദേശീയ സമിതിയില്‍ അവതരിപ്പിക്കും, തുടര്‍ന്ന് ജനറല്‍ ബോഡിയുടെ അംഗീകാരത്തിനായി ജനറല്‍ ബോഡിയില്‍ വെക്കും.

ബൈലോ കമ്മറ്റി ഭാരവാഹികളായ ചെയര്‍മാന്‍ ഈശോ സാം ഉമ്മന്‍, സെക്രട്ടറി സജി എബ്രഹാം, വൈസ് ചെയര്‍മാന്‍ രാജ് കുറുപ്പ് മെമ്പറന്മാരായ ജെ മാത്യൂസ്, സുരേന്ദ്രന്‍ നായര്‍,അറ്റോര്‍ണി മാത്യു വൈരമണ്‍ തുടങ്ങിയവരോടൊപ്പം ജോണ്‍ സി വര്‍ഗീസ് , മാത്യു ചെരുവില്‍ , രാജു വര്‍ഗീസ് എന്നീ വിവിധ കൌണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ന്മാരും , ജോര്‍ജ് മാത്യു സി പി എ എക്‌സിക്യൂട്ടീവ് ഓഫീസര്‍സ് ആയ അനിയന്‍ ജോര്‍ജ് , ടി ഉണ്ണികൃഷ്ണന്‍ , തോമസ് ടി ഉമ്മന്‍ തുടങ്ങിയവര്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നു . പ്രിന്‍സ് നെച്ചിക്കാട് നാഷണല്‍ കോര്‍ഡിനേറ്ററായി കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു .

എല്ലാ അംഗസംഘടനകളും, കൂടുതല്‍ ഉത്തരവാദത്തോടെ സംഘടനയെ ശക്തിപ്പെടുത്താനുള്ള ഈ ഉദ്യമത്തില്‍ സഹകരിക്കണമെന്ന് ഫോമാ നിര്‍വ്വാഹക സമതി പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *