ട്രംപിനെ പ്രശംസിച്ച് നിക്കി ഹേലി , 2024 ലെ പിന്തുണ ട്രംപിനെന്ന്

Spread the love

Picture

അയോവ : ട്രംപിന്റെ വിദേശ നയങ്ങളെ വിദേശ നയങ്ങളെ പിന്തുണച്ചും അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ പ്രശംസിച്ചും മുന്‍ യു.എന്‍ അംബാസിഡര്‍ നിക്കി ഹേലി . 2024 ലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായാല്‍ തന്റെ പിന്തുണ ട്രംപിന് ആയിരിക്കുമെന്നും വ്യാഴാഴ്ച (ജൂണ്‍ 24 ന്) വൈകീട്ട്  അയോവയില്‍ നടത്തിയ പ്രസംഗത്തില്‍ നിക്കി ഹേലി ആവര്‍ത്തിച്ചു . രാജ്യത്തെ ആദ്യ കോക്കസ് സംസ്ഥാനമായ അയോഅവയില്‍ സംഘടിപ്പിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ലിങ്കണ്‍ ഡിന്നറിനു മുന്‍പേയാണ്

ഹേലി ഈ പ്രസ്താവന നടത്തിയത് .
Picture2
ജൂണ്‍ 30 ന് ട്രംപ് യു.എസ് മെക്‌സിക്കോ അതിര്‍ത്തി സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ബൈഡന്‍ കുടിയേറ്റ വിഷയത്തില്‍ ചുമതലപ്പെടുത്തിയിരുന്നു വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അതിര്‍ത്തി സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചതെന്ന് ഒളിയമ്പ് എയ്യുന്നതിനും നിക്കി ഹേലി മറന്നില്ല . ഇങ്ങനെ ഒരു സാഹചര്യം ഒരുക്കിയതിന് ട്രംപിനോട് നന്ദിയുണ്ടെന്നും ഹേലി പറഞ്ഞു.
ജനുവരി ആറിനുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് ട്രംപിനെ ശക്തിയായി വിമര്‍ശിക്കുകയും ട്രംപിന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചുവെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത ഹേലി തികച്ചും വ്യത്യസ്തയായിട്ടാണ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത് .
Picture3

‘അമേരിക്ക ഫസ്റ്റ്’ എന്ന ട്രംപിന്റെ  പ്രഖ്യാപിത നയവും നോര്‍ത്ത് കൊറിയന്‍ ലീഡര്‍ കിം ജോങ് ഉന്നിനെ ‘ലിറ്റില്‍ റോക്കറ്റ്മാന്‍’ എന്ന വിളിച്ചതും ജനങ്ങളുടെ കയ്യടി വാങ്ങാന്‍ ട്രംപിന് കഴിഞ്ഞതായും ഹേലി പറഞ്ഞു . 2024 ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹേലി ആയിരിക്കുമെന്ന പ്രചരണം ശക്തിപ്പെടുന്നതിനിടയിലാണ് ട്രംപിനെ പിന്തുണച്ചും  പ്രശംസിച്ചും നിക്കിയുടെ പ്രസ്താവന .

റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Author

Leave a Reply

Your email address will not be published. Required fields are marked *