വൈസ്‌മെൻ ഇൻറ്റർനാഷണൽ നോർത്ത് അറ്റ്ലാൻറ്റിക്ക്‌ റീജിണൽ സംഗമം അവിസ്മരണീയമായി : പി.പി.ചെറിയാന്‍     

Spread the love

ന്യൂയോർക്ക്: വൈസ്‌മെൻ ഇൻറ്റർനാഷണൽ നോർത്ത് അറ്റ്ലാൻറ്റിക്ക്‌ റീജിണൽ സമ്മേളനം ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ വച്ചു നടത്തപ്പെട്ടു. കൊട്ടിലിയോൺ റെസ്റ്റോറൻറ്റിൽ വച്ച് നടത്തപ്പെട്ട സമ്മേളനത്തിൽ നേരിട്ടും സൂമിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. 1922 -ഇൽ അമേരിക്കയിലെ ടോളിഡോ ഒഹായിയോയിൽ ജഡ്ജ് പോൾ വില്ല്യയം അലക്സാണ്ടർ ചില സാമൂഹ്യപ്രതിബദ്ധ്യതയുള്ള  ചെറുപ്പക്കാരൊപ്പം മദ്ധ്യാഹ്നഭക്ഷണവേളയിൽ മനുഷ്യനന്മയെ ലക്ഷ്യമാക്കി ആരംഭിച്ച ചെറുകൂട്ടം ഇന്നു 75 രാജ്യങ്ങളിലായി മുപ്പതിനായിരത്തോളം സന്നദ്ധ സേവകരുള്ള വൈസ്‌മെൻ ഇൻറ്റർനാഷണൽ (YMI) ആയി വളർന്നു. ജീസസ് ക്രൈസ്റ്റിന്റെ ആശയങ്ങളെ  അടിസ്ഥാനപ്പെടുത്തി, YMCA യുടെ പാർശ്വസംഘടനയായി ലോകത്തെ സേവിക്കുക എന്ന ഒറ്റലക്ഷ്യത്തിൽ തുടങ്ങിയ സംഘടന എല്ലാ മതവിശ്വാസികളെയും ഉൾകൊള്ളുന്ന മനുഷ്യനന്മയുടെ വൈകാരികമായ കൂട്ടായ്മയായി രൂപപ്പെട്ടു.ക്ലബ്ബിൻറെ നൂറാം ജന്മദിനാഘോഷത്തിന്റെ പ്രൗഢഗംഭീരമായ പ്രഥമകിക്കോഫ് അന്തർദേശീയ നേതാക്കളൊപ്പം ആഘോഷിക്കപ്പെട്ടു. അന്തർദേശീയ പ്രസിഡണ്ട് ജേക്കബ് ക്രിസ്റ്റൻസെൻ ഡെന്മാർക്കിൽ നിന്നും ഷാംപൈയൻടോസ്റ്റ്‌ ചെയ്‌തു കിക്കോഫ്  ചെയ്തപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നും നൂറുകണക്കിനു അംഗങ്ങൾ  തത്സമയം ടോസ്റ്റിൽ പങ്കുചേർന്നു. മൂര്‍ത്തമായകൂടിച്ചേരൽ ഒരു പൂരത്തിമിർപ്പോടെ ആവേശമായിമാറി.’അവനവനെ അറിയുക, ശരിയായ മൂല്യം യുക്തിപൂർവ്വമായി തിരിച്ചറിയുക എന്നതാകട്ടെ വ്യക്തിയുടെയും ക്ലബ്ബിൻറെയും ആധാരശില’ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Picture2

ശതാബ്ദി ആഘോഷങ്ങളുടെ തുടക്കമായി ന്യൂയോർക്ക് സിറ്റിയിലുള്ള ഫുഡ് ബാങ്ക്സിനു 30,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ യു.എസ്.എരിയക്കു കഴിഞ്ഞു എന്ന് റീജിണൽ ഡയറക്ടർ ജോസഫ് കാഞ്ഞമല പ്രഖ്യാപിച്ചു. ഇതിനായി സംഭാവന നൽകിയ എല്ലാവരോടും നന്ദി അറിയിച്ചു. അമേരിക്കയിൽ ഏറെക്കാലം നിലനില്‍ക്കുന്ന 10 ക്ലബ്ബ്കളെ ആദരിക്കുന്ന ചടങ്ങും നടത്തപ്പെട്ടു. ഇതിൽ ചില ക്ലബ്ബ്കൾക്കു നൂറിനടുത്തു വയസ്സായിക്കഴിഞ്ഞു. ക്ലബ്ബിന്റെ ചരിത്രം അടങ്ങുന്ന, എല്ലാ ആനുകാലിക പ്രവർത്തങ്ങളുടെയും സചിത്ര സ്‌മാരകഗ്രന്ഥം പുറത്തിറക്കി. റീജിണൽ ഡയറക്ടർ ജോസഫ് കാഞ്ഞമല എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

നൂറുവർഷങ്ങൾ ക്ലബ്ബിൻറെ പ്രവർത്തകനായിരുന്ന എല്ലാ നല്ലമനസുകൾക്കും പ്രണാമം അർപ്പിച്ചുകൊണ്ട് ഹവായിൽ നിന്നും യു .എസ് ഏരിയ പ്രസിഡന്റ്  ബോബി സ്റ്റിവേർസ്‌കി അപ്‌കിയും ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർ ഹെൻറി വില്ലിയം വാൾട്ടറും ആശംസകൾ നേർന്നു. തിരഞ്ഞെടുത്ത 10 ഗ്രാൻഡ് ഓൾഡ് ക്ലബ്ബ്കളെ അവതരിപ്പിച്ചത് മുൻ യു. എസ്‌. ഏരിയ പ്രെസിഡെൻറെൻമാരായ ചാർളി റെഡ്‌മാൻഡും റ്റിബോർ ഫോക്കിയുമായിരുന്നു.

ആസ്ട്രേലിയലിൽ നിന്നും മുൻ അന്തർദേശീയ പ്രസിഡന്റ് ജെന്നിഫർ ജോൺസ്‌, കൊറിയയിൽ നിന്നും അന്തർദേശീയ പ്രസിഡന്റ് എലെക്ട് ഡോ. കിം സാങ് ചെ,  ബംഗളൂരുവിൽ നിന്നും പ്രസിഡന്റ് എലെക്ട്  ഡോ. കെ. സി. സാമുവേൽ, അന്തർദേശീയ സെക്രട്ടറി ജനറൽ ജോസ് വർഗീസ് എന്നിവർ ആശംസകൾ പങ്കുവച്ചു. പുതിയ യു.എസ് ഏരിയ പ്രസിഡന്റ് ആയി ഷാജു സാം, യു. എസ്. ഏരിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ഡേവിഡ് വർക്ക്മാൻ, നോർത്ത് അറ്റ്ലാന്റിക് റീജിണൽ ഡയറക്ടർ ഡോ. അലക്സ് മാത്യു, റീജിണൽ സെക്രട്ടറി എഡ്വിൻ കാത്തി, മറ്റു ഭാരവാഹികളെ എല്ലാം സ്ഥാന ചിഹ്നങ്ങൾ അണിയിച്ചു, സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ജോസഫ് മാത്യൂസ് എഡിറ്ററായി പുറത്തിറക്കിയ സ്മരണിക പ്രകാശനം ചെയ്തു. പുതുതായി സ്ഥാനംഏറ്റ നേതാക്കൾ മറുപടിപ്രസംഗം നടത്തി.   നോർത്ത് അറ്റ്ലാന്റിക് റീജിയൻറെ സമകാലിക സംക്ഷിപ്ത ചരിത്ര വീഡിയോ അവതരിപ്പിച്ചു. അനുബന്ധ വിശദീകരണങ്ങൾ റീജിണൽ സെക്രട്ടറി എഡ്വിൻ കാത്തി നൽകി. ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി എന്ന സംഘടനയോട് ചേർന്ന് പാവപ്പെട്ടവർക്ക് ഭവന നിർമ്മിച്ചുകൊടുക്കുന്നപദ്ധതിയിൽ നേരിട്ടു പങ്കാളിയായി, കോവിഡ് -19 ന്യൂയോർക്കിൽ മരണം വിതച്ചപ്പോൾ മുന്നണിയിൽ നിന്നു പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരായ ക്ലബ്ബ് അംഗങ്ങളെ അംഗീകരിക്കുക മാത്രമല്ല, ആരും കടന്നു ചെല്ലാൻ മടിച്ച ഇടങ്ങളിൽ ആരോഗ്യപ്രവർത്തകർക്കു ഭക്ഷ്യങ്ങളും സ്വാന്തനങ്ങളുമായി എത്തി മികച്ച പബ്ലിക് റിലേഷൻസ് പ്രവർത്തനം കാഴ്ചചെയ്ക്കാനും സാധിച്ചു. ലാറ്റിൻ അമേരിക്കയിലെ ഹോണ്ടുറാസിൽ പുതിയ ക്ലബ്ബ് സംഘടിപ്പിക്കുവാനും സാധിച്ചു. പാവപ്പെട്ടവർക്ക് വിന്റ്റെർ കോട്ടുകൾ, ഷെൽറ്ററുകളിൽ താമസിക്കുന്ന സ്ത്രീകൾക്കു അത്യാവശ്യം വേണ്ട സാമഗ്രികൾ ഉൾപ്പെടെ ഹാൻഡ് ബാഗുകൾ, ഭക്ഷണ വിതരണം, രക്തദാനം, ശാരീരികമായ വൈകല്യത്താല്‍ വിഷമിക്കുന്നവർക്ക്‌ 70  വീൽചെയർ വിതരണം ചെയ്യുക, തുടങ്ങി നിരവധി പ്രവർത്തനങ്ങളുമായാണ് പരിമിതികൾക്കുള്ളിൽ നിന്നു പ്രവർത്തിച്ചത്. റീജിണൽ ട്രെഷറർ ഡേവിഡ് വർക്ക്മാൻ വാർഷീക കണക്കുകൾ അവതരിപ്പിച്ചു.

ലോങ്ങ് ഐലൻഡ് ക്ലബ്ബ് പ്രസിഡന്റ് വർഗീസ് ഗീവർഗീസ് (ക്രിസ്ത്യൻ ഫ്ലാഗ്), ഫ്ലോറൽ പാർക്ക് ക്ലബ്ബ് പ്രസിഡന്റ് ചെറിയാൻ ജോർജ്ജ് ( അമേരിക്കൻ ഫ്ലാഗ്), വെയ്ക്ക് ഫീൽഡ് ക്ലബ്ബിലെ എറിക് വർക്ക്മാൻ (വിളക്ക്), സുഗൻ ജോസഫ് ഗോമസ് (ബൈബിൾ), എന്നിവർ ഘോഷയാത്രക്കു നേതൃത്വം നൽകി. വെച്ചെസ്റ്റർ ക്ലബ്ബ് പ്രസിഡന്റ് ഷാജി സഖറിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ ക്ലബ്ബ്കളിൽ നിന്നുള്ള കലാപരിപാടികൾ മിഴിവേകി. അന്തർദേശീയ പബ്ലിക് റിലേഷൻസ് ഡയറക്ടർ വർഗീസ് കോരസൺ നന്ദി പ്രകാശിപ്പിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *