കനേഡിയൻ നെഹ്റു ട്രോഫി വള്ളം കളി ആഗസ്റ്റ് 19 ന്, ഒരുക്കങ്ങൾ പൂർത്തിയായി – ജോയിച്ചൻപുതുക്കുളം

Spread the love

ബ്രാംപ്ടൺ: കനേഡിയൻ നെഹ്റു ട്രോഫി വള്ളം കളിക്ക് ദിവസങ്ങൾ മാത്രം. ആഗസ്റ്റ് 19 ന് ബ്രാംപ്ടണിലെ പ്രൊഫസേഴ്സ് ലേക്കിൽ വച്ചാണ് വള്ളം കളി മത്സരം നടക്കുക. രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയാണ് മത്സരം.

പ്രവാസി ലോകത്തെ ഏറ്റവും വലിയ ബോട്ട് റേസ് ആയ Brampton ബോട്ട് റൈസ് Brampton മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. ഈ ബോട്ട് റേസ് ഏതൊരു മലയാളിക്കും അഭിമാനമാണ്.കേരളത്തിന്റെ തനതായ പാരമ്പര്യം വിളിച്ചോതുന്ന ബോട്ട് റേസ് കാനഡയിലെ ജനങ്ങൾ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്.വള്ളംകളി മത്സരത്തിൻ്റെ പ്രചരണോത്ഘാടനം നിർവ്വഹിച്ചത് പ്രമുഖ വ്യവസായി എം.എ യൂസഫലി ആണ്.

ബോട്ട് റേസുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ തകൃതിയായി നടന്നുവരുന്നു. ഇതുമായി ബന്ധപ്പെട്ട കഴിഞ്ഞദിവസം Brampton മലയാളി സമാജം പ്രസിഡന്റ് ശ്രീ കുര്യൻ പ്രാക്കാനം, Brampton സിറ്റി മേയർ പാട്രിക് ബ്രൗൺ, സിറ്റി കൗൺസിലേഴ്സ് എന്നിവർ ബോട്ട് രേസ് നടത്തിപ്പുകൾ വിലയിരുത്തുകയുണ്ടായി.

കാനഡയിൽ നിന്നുള്ള ടീമുകൾക്ക് പുറമേ അമേരിക്കയിൽ നിന്നുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കും. വനിതകൾക്കും പുരുഷന്മാർക്കും മത്സരത്തിൽ പങ്കെടുക്കാം. ടീമുകളുടെ രജിസ്ട്രേഷൻ ആയി ബന്ധപ്പെട്ട കാര്യങ്ങൾ ബിനു ജോഷ്വാ 416456 5358 , ജിതിൻ പുത്തൻവീട്ടിൽ 437 217 5627 എന്നിവരുമായി ടീമുകൾക്ക് ബന്ധപ്പെടാവുന്നതാണ്.

ഒരുക്കങ്ങൾ പൂർത്തിയായതായി എന്‍റര്‍ടൈന്‍മെന്‍റ് കണ്‍വീനര്‍ സണ്ണി കുന്നപ്പള്ളി ,ഗോപകുമാര് നായർ ഓർഗനൈസേഷൻ സെക്രട്ടറി യോഗേഷ് എന്നിവർ അറിയിച്ചു. സ്പോൺസർഷിപ്പുകൾ നൽകിഏല്ലാവരും ഈ വള്ളംകളിയെ സപ്പോർട്ട് ചെയ്യണമെന്നും സമാജം ട്രഷറർ ഷിബു ചെറിയാൻ ആഭ്യർഥിച്ചു ഈ ഇവന്റ് വലിയ വിജയം ആക്കണമെന്ന് അരുൺ ശിവരാമന് ,വിബി എബ്രഹാം , ജോമൽ സെബാസ്റ്റ്യൻ ,ടി വീ എസ് തോമസ് എന്നിവർ അഭ്യർത്ഥിച്ചു . പ്രമുഖ റിയലറ്റർ മനോജ് കരാത്തയാണ് മെഗാ സ്പോൺസർ.

Author

Leave a Reply

Your email address will not be published. Required fields are marked *