മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ വധഭീഷണിക്ക് പിന്നില്‍ ടിപി വധക്കേസ് പ്രതികളാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപിച്ചു. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികള്‍ക്ക് തിരുവഞ്ചൂരിനോട് വിരോധമുണ്ട്.അവരായിരിക്കും വധഭീഷണിക്ക് പിന്നിലെന്നു സംശയിക്കുന്നു. തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ഒളിവിലായിരുന്ന ടിപി വധക്കേസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
വധഭീഷണിയെക്കുറിച്ച് അടിന്തരമായി അന്വേഷിച്ച് പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നും തിരുവഞ്ചൂരിന് സുരക്ഷ ഉറപ്പാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.