കോവിഡ് മരണങ്ങള്‍ പുനഃപരിശോധിക്കണം : കെ സുധാകരന്‍

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കോവിഡും അനുബന്ധ രോഗങ്ങളും ബാധിച്ച് മരിച്ച കേസുകള്‍ പുനഃപരിശോധിച്ച് നഷ്ടപരിഹാരം നല്‍കണം.

കേരളത്തില്‍ മരണ നിരക്ക് കുറച്ചുകാണിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനേകം പേരെ കോവിഡ് മാനദണ്ഡത്തില്‍ ഉള്‍പ്പെടുത്തിയില്ല.ഇവര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമുള്ള നഷ്ടപരിഹാരം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.തന്റെ സഹോദരന്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ കോവിഡ് ബാധിതരായി മരിച്ചെങ്കിലും അവരാരും കോവിഡ് പട്ടികയില്‍ ഇല്ല.

മറ്റെല്ലാ സംസ്ഥാനങ്ങളിലും കോവിഡ് കുറയുമ്പോള്‍ കേരളത്തില്‍ മാത്രം കോവിഡിന് ശമനമില്ല. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനമാണെങ്കില്‍ ഡല്‍ഹിയില്‍ ഒരു ശതമാനത്തില്‍ താഴെയാണ്. സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്നതും ബാറുകള്‍ തുറന്നതും കോവിഡ് പടരാനുള്ള കാരണമാണ്.സര്‍വകലാശാല പരീക്ഷകള്‍ തുടരുണമോയെന്ന് പുനപരിശോധിച്ച് വിദ്യാര്‍ത്ഥികളുടെ ജീവന് സുരക്ഷിതത്വം ഉറപ്പാക്കണം.സംസ്ഥാനത്തിന് ആവശ്യമായ വാക്സിന്‍ ലഭ്യത ഉറപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ദയനീയമായി പരാജയപ്പെട്ടു.കേരളത്തില്‍ കോവിഡ് പ്രതിരോധം ഫലപ്രദമല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വീകരിച്ച തുക വാക്സിന്‍ വിതരണത്തിന് വിനിയോഗിക്കണം.

Leave Comment