ഓക്സ്ഫോർഡ് : പ്രിൻസസ് ഓഫ് വേൽഡ് ഡയാനയുടെ സ്മരണാർഥം സ്ഥാപിച്ച പ്രിൻസ് ഡയാനാ 2021 അവാർഡ് ഇന്ത്യൻ അമേരിക്കൻ ഓക്സ്ഫോർഡ് ഡോക്ടറൽ കാൻഡിഡേറ്റ് സെറീൻ സിംഗ് കരസ്ഥമാക്കി . ചാരിറ്റി പ്രവർത്തനങ്ങൾക്കും മാനുഷികാവകാശങ്ങൾക്കുമായി പ്രവർത്തിക്കുന്നവരെയാണ് അവാർഡിനായി പരിഗണിക്കുന്നത്.
2019 ൽ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോയിൽ നിന്നും ബിരുദം കരസ്ഥമാക്കിയ സെറീൻ റോഡ്സ് സ്കോളര്‍ഷിപ്പിന് (Rhodes Scholar) നാമനിർദേശം ചെയ്യപ്പെട്ട ആദ്യ സി.യു. വിദ്യാർഥിയാണ്. ക്രിമിനോളജി ഡോക്ടറേറ്റ് വിദ്യാർഥിയാണിപ്പോൾ സെറീൻ.
സിംഗിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആത്മഹത്യ ചെയ്തതിനെ തുടർന്ന് മെന്റൽ ഹെൽത്ത് ആന്റ് സുയിസൈഡ് എന്ന വിഷയത്തിന് ഊന്നൽ നൽകി. 2016 ൽ സ്ഥാപിച്ച സെറിനിറ്റി പ്രോജക്റ്റിനു നിരവധി യുവജനങ്ങളെ ആത്മഹത്യയിൽ നിന്നു മോചിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
2020–2021 ൽ നാഷണൽ ആൾ അമേരിക്കൻ മിസ്സായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ ജാർഖണ്ഡ് സംസ്ഥാനത്തിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധിക്കുന്നതിനുള്ള തന്ത്രങ്ങൾ അഭ്യസിപ്പിക്കുന്നതിനും വിദ്യാഭ്യാസത്തിനുമുള്ള പ്രവർത്തനങ്ങളിലാണ് ഇപ്പോൾ സെറീൻ ഏർപ്പെട്ടിരിക്കുന്നത്.
ഈ അവാർഡ് ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇത് എന്നെ കൂടുതൽ ഉത്തരവാദിത്തത്തിലേക്കു നയിക്കുന്നുവെന്നു സെറീൻ പ്രതികരിച്ചു.
റിപ്പോർട്ട് : പി.പി.ചെറിയാന്