സ്ത്രീധന പീഢനത്തിനെതിരെ ഗവര്‍ണര്‍ക്ക് ഉപവസിക്കണ്ടി വന്നത് കാണിക്കുന്നത് ക്രമസമാധാന തകര്‍ച്ചയുടെ ആഴം: രമേശ് ചെന്നിത്തല

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും സ്ത്രീധന സമ്പ്രദായത്തിനുമെതിരെ  സംസ്ഥാന ഭരണത്തലവനായ ഗവര്‍ണര്‍ ഉപവസിക്കേണ്ടി വരുന്നു എന്നത് ക്രമസമാധാന തകര്‍ച്ചയുടെ ആഴത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉപവാസമനുഷ്ഠിച്ച  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഫോണില്‍ വിളിച്ചു അഭിനന്ദിച്ചു. പിഞ്ചുകുഞ്ഞു മുതല്‍ വയോജനങ്ങള്‍ വരെ ദിവസേനയെന്നോണം പീഡനം നേരിടുന്നതിന്റെയും കൊലചെയ്യപ്പെടുന്നതിന്റെയും വാര്‍ത്തകള്‍ നമ്മെ നടുക്കുകയാണ്.
കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍
പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട ആറു വയസുകാരിയുടെ മാതാപിതാക്കളുടെ കരച്ചില്‍ ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നു. വേദനയോടെ വിളിച്ച സ്ത്രീയെ അപമാനിച്ചതിനെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണെ രാജി വയ്പ്പിക്കേണ്ടി വന്നു.

നിയമനിര്‍മാണത്തിന് ഉപരി സ്ത്രീധനത്തിന് എതിരായി ചിന്തിക്കുന്ന ഒരു ജനത ഇവിടെ ഉണ്ടാകണം.

സര്‍വകലാശാലകള്‍ ബിരുദദാനത്തിന് മുമ്പ് വിദ്യാര്‍ത്ഥികളെക്കൊണ്ട്
സ്ത്രീധനമുക്തപ്രതിജ്ഞ ചെയ്യിക്കണം.

ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് ഇതിന് കഴിയും. ഗാന്ധിസ്മാരക നിധി ഉള്‍പ്പെടെ ഗാന്ധിയന്‍ സംഘടനകള്‍ നടത്തുന്ന ഉപവാസത്തിനു എല്ലാ പിന്തുണയും നല്‍കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *