200 ദിവസത്തിനിടെ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 3462 ക്രൈസ്തവര്‍; വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര റിപ്പോര്‍ട്ട്

Spread the love

Pictureഅബൂജ: ഈ വര്‍ഷം ജനുവരി 1 മുതല്‍ ജൂലൈ 18 വരെയുള്ള ഇരുനൂറു ദിവസങ്ങള്‍ക്കുള്ളില്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ 3462 െ്രെകസ്തവര്‍ ഇസ്ലാമിക തീവ്രവാദികളാലും, ജിഹാദി അനുകൂലികളായ സുരക്ഷാ സേനാംഗങ്ങളാലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. 2010 മുതല്‍ നൈജീരിയയിലെ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്ന മതപീഡനങ്ങളെ കുറിച്ച് പരിശോധിച്ചുകൊണ്ടിരിക്കുന്ന ‘ദി ഇന്റര്‍നാഷ്ണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ’ ആണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഒരു ദിവസം ശരാശരി 17 െ്രെകസ്തവരാണ് നൈജീരിയയില്‍ കൊല്ലപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2021 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ മെയ് 11ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 1,470 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. എന്നാല്‍ മെയ് 1 മുതല്‍ ജൂലൈ 18 വരെയുള്ള 80 ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ട ക്രിസ്ത്യാനികളുടെ എണ്ണം 1,992. ഈ എണ്‍പതു ദിവസങ്ങള്‍ക്കുള്ളില്‍ 780 ക്രിസ്ത്യാനികള്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായപ്പോള്‍, ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട ക്രിസ്ത്യാനികളുടെ എണ്ണം 2,200 ആണ്. ഇത്തരത്തില്‍ ഈ വര്‍ഷം ഇതുവരെ തട്ടിക്കൊണ്ടുപോകപ്പെട്ട െ്രെകസ്തവരുടെ എണ്ണം മൂവായിരമാണ്. തട്ടിക്കൊണ്ടുപോകപ്പെട്ട ക്രിസ്ത്യാനികളില്‍ 30 പേരില്‍ 3 പേര്‍ വീതം തടവില്‍ വെച്ച് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ, രേഖപ്പെടുത്തപ്പെടുകയോ ചെയ്യാത്ത മറ്റൊരു 150 മരണങ്ങള്‍ കൂടിയുണ്ടെന്നതും ശ്രദ്ധേയമാണ്. 2021 ജനുവരി മുതല്‍ ഇതുവരെ ആക്രമിക്കപ്പെടുകയോ, ഭീഷണി മൂലം അടച്ചു പൂട്ടപ്പെടുകയോ, നശിപ്പിക്കപ്പെടുകയോ, അഗ്‌നിക്കിരയാക്കുകയോ ചെയ്യപ്പെട്ട ദേവാലയങ്ങളുടെ എണ്ണം മുന്നൂറാണ്. ദേവാലയങ്ങളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് ടാരാബാ സംസ്ഥാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതേകാലയളവില്‍ ഏറ്റവും ചുരുങ്ങിയത് 10 വൈദികരോ പാസ്റ്റര്‍മാരോ തീവ്രവാദികളാല്‍ കൊല്ലപ്പെടുകയോ തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നൈജീരിയന്‍ സുരക്ഷാ സേനയുടെ കഴിവില്ലായ്മയാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

ബെന്യു സംസ്ഥാനത്തിലാണ് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇരകളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കവും, ദൃക്‌സാക്ഷി വിവരണങ്ങളും, മീഡിയ, പ്രാദേശിക, അന്തര്‍ദേശീയ റിപ്പോര്‍ട്ടുകളുടെ അവലോകനം, അഭിമുഖങ്ങള്‍ എന്നീ മാര്‍ഗ്ഗങ്ങളാണ് തങ്ങളുടെ റിപ്പോര്‍ട്ടിനാധാരമെന്ന് ഇന്റര്‍നാഷണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ വ്യക്തമാക്കിയിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *