ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനയായ അല, കോവിഡ് കേരളത്തെ പിടിമുറുക്കിയ ഈ സാഹചര്യത്തില്‍ കേരളത്തിലേക്ക് അടിയന്തര സഹായമെത്തിക്കാനുള്ള ശ്രമം തുടങ്ങികഴിഞ്ഞു. കെയര്‍ ആന്റ് ഷെയറുമായി എന്ന ചാരിറ്റി സംഘടനയുമായി സഹകരിച്ച് അമേരിക്കയില്‍ നിന്ന് കേരളത്തിലേക്ക് ആവശ്യമായ മെഡിക്കല്‍ സാമഗ്രികള്‍ വാങ്ങി എത്തിക്കുന്നതിനു വേണ്ടിയുള്ള ഫണ്ട് ശേഖരണമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത് ആദ്യ ഷിപ്പ്മെന്റ് ഈ ആഴ്ച തന്നെ കേരളത്തിലേക്ക് തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓക്സിജന്‍ കോണ്സണ്ട്രേറ്റര്, ഓക്സിഫ്ലൊ വാല്‍വുകള്‍, ച95 മാസ്കുകള്‍, പള്‍സ് ഓക്സിമീറ്റര്‍ എന്നിവയടക്കം സംസ്ഥാനത്ത് ഇപ്പോള്‍ ക്ഷാമമുള്ള സാമഗ്രികള്‍ വാങ്ങി അയക്കുക എന്നതാണ് അലയുടെ ലക്ഷ്യം. കേരള സര്‍ക്കാരിന് നേരിട്ടായിരിക്കും അല ഇത് കൈമാറുക. സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് വിതരണം നടക്കുക. ആരോഗ്യ വകുപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അലയുടെ ഈ സംരംഭത്തിന് പൂര്‍ണ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ചില മലയാളി സംഘടനകള്‍ ഇതിനകം തന്നെ അലയുടെ ഈ ഉദ്യമവുമായി കൈകോര്‍ത്തിട്ടുണ്ട്. കേരളത്തിലെ ഉദ്യോഗസ്ഥരുമായി കൃത്യമായ ആശയവിനിമയം നടത്തുന്നതു കൊണ്ട് മാറിവരുന്ന ആവശ്യങ്ങളും പരിഗണിച്ചായിരിക്കും സാമഗ്രികള്‍ വാങ്ങി അയക്കുക.
മെയ് 31 ന് മുമ്പ് ഒരു ലക്ഷം ഡോളര്‍ പിരിക്കുക എന്നതാണ് ഫണ്ടിന്റെ ഉദ്ദേശമെന്ന് അല പ്രസിഡന്റ് ഷിജി അലക്സ് അറിയിച്ചു. ഫണ്ട് ശേഖരണം തുടങ്ങി നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ നാല്പതിനായിരം ഡോളറാണ് ഫേസ്ബുക്കിലൂടെയും ഗോ ഫണ്ട് മീയിലൂടെയും സമാഹരിച്ചത്. അലയുടെ ഫേസ്ബുക്ക് പേജില്‍ സംഭാവന നല്‍കുന്നതുമായി ബന്ധപ്പെട്ട ലിങ്ക് ലഭ്യമാണ്. അമേരിക്കയുടെ പുറത്തുള്ളവര്‍ക്കും ഇതിലേക്ക് സംഭാവന ചെയ്യാം. തീര്‍ത്തും സുതാര്യമായി നടക്കുന്ന ഈ ഉദ്യമത്തിലൂടെ ആവശ്യക്കാരുടെ കയ്യില്‍ തന്നെ സഹായമെത്തുമെന്ന കാര്യവും അല ഉറപ്പുവരുത്തുന്നുണ്ട്. .ഈ ലിങ്കിലൂടെ ഫേസ്ബുക്കിലും https://www.facebook.com/donate/470099130888657 ഈ ലിങ്കിലൂടെ ഗോ ഫണ്ട് മീയിലും https://chartiy.gofundme.com/…/ala-fundraiser-to… സംഭാവന നല്‍കാം.
ജോയിച്ചൻപുതുക്കുളം