ഇ.ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം നിയമവിരുദ്ധമെന്ന അന്നേ പറഞ്ഞു: രമേശ് ചെന്നിത്തല

Spread the love

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ ഇ.ഡിക്കെതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം നിമവിരുദ്ധമാണെന്നും കോടതിയുടെ വരാന്ത കടക്കില്ലെന്നും അന്നേ പറഞ്ഞിരുന്നതാണെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
സ്വർ‌ണ്ണക്കടത്ത് കേസ്; പ്രതികളുടെ ജാമ്യഹർജി ഇന്ന് എൻഐഎ കോടതിയിൽ | gold smuggling case nia court updates
ഈ അന്വേഷണം നിമവിരുദ്ധമാണെന്ന് സര്‍ക്കാരിനും അറിയാമായിരുന്നു. എങ്കിലും തിരഞ്ഞെടുപ്പ് ക3ലത്ത് പൊതു ജനത്തെ കബളിപ്പിക്കാനുള്ള കള്ളക്കളി മാത്രമായിരുന്നു അത്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ നിയമപരമായി നിലനില്‍ക്കുകയില്ലെന്ന് നിയമത്തില്‍ പ്രാഥമിക പരിജ്ഞാനമുള്ളവര്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. എന്നിട്ടും ജനത്തെ വിഡ്ഢികളാക്കുന്നതിനായിരുന്നു പൊതു പണം ധൂര്‍ത്തടിച്ച് ഈ പ്രഹസനം നടത്തിയത്.

ഇ.ഡിക്കെതിരെ എടുത്ത ക്രൈംബ്രാഞ്ച് അന്വേഷണവും ഇത് പോലെയുള്ള ഒരു അസംബന്ധ നാടകമായിരുന്നു. ഹൈക്കോടതി അതും തടഞ്ഞു.

സ്വര്‍ണ്ണക്കടത്തു പോലുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് കുട പടിച്ചു കൊടുത്ത സര്‍ക്കാര്‍ അതിന്മേലുള്ള അന്വേഷണം അട്ടിമറിക്കുന്നതിന് നിയമവിരുദ്ധമായി അധികാരം ദുര്‍വിനിയോഗിച്ചതാണ് കോടതി പൊളിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *