ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം വീണ്ടും ; വനിതാ ഡോക്ടര്‍ക്ക് നേരെ ചെരിപ്പെറിഞ്ഞു
സംസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങളുയരുമ്പോഴും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ശമനമാകുന്നില്ല. ഇന്നലെ രാത്രി ആറ്റിങ്ങലില്‍ വനിതാ ഡോക്ടര്‍ക്കെതിരെ ചെരിപ്പെറിഞ്ഞതാണ് അവസാന സംഭവം. ആറ്റിങ്ങല്‍ ഗോകുലം മെഡിക്കല്‍ സെന്റിലെ ഡോ. ജയശാലിനിക്കെതിരായണ് അതിക്രമം ഉണ്ടായത്.
കൈയ്യില്‍ മുറിവുമായി ഇന്നലെ രാത്രി ഏഴുമണിയോടെ രണ്ടു പേര് വന്നെന്നും എങ്ങനെയാണ് മുറിവുണ്ടായതെന്ന് താന്‍ ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നും ചെരിപ്പഴിച്ച് ബെഡ്ഡില്‍ കയറി കിടക്കാന്‍ പറഞ്ഞപ്പോള്‍ ചെരിപ്പ് ഊരി
തനിക്ക് നേരെ എറിഞ്ഞെന്നും താന്‍ ഒഴിഞ്ഞ് മാറിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന നേഴ്സിന്റെ ദേഹത്താണ് ചെരിപ്പ് വീണതെന്നും ഡോക്ടര്‍ പറഞ്ഞു.
ഇതിന് ശേഷം പുറത്ത് പറയാന്‍ കൊള്ളില്ലാത്ത രീതിയിലുള്ള അസഭ്യവര്‍ഷമാണ് തനിക്കെതിരെ ഇവര്‍ നടത്തിയതെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് ജയശാലിനി ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്കി.
സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നതായി അറിവില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ ചോദ്യത്തിനുത്തരം നല്‍കിയത് ഏറെ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് സാങ്കേതിക പിഴവാണെന്നു പറഞ്ഞ മന്ത്രി ഉത്തരം തിരുത്തി നല്‍കുകയും ചെയ്തിരുന്നു.
വീണാ ജോര്‍ജ് ആരോഗ്യമന്ത്രിയായ ശേഷമാണ് സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ എല്ലാം നടന്നതെന്നും ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ വാക്സിനേഷനടക്കം നിര്‍ത്തിവച്ച് കടുത്ത് പ്രതിഷേധത്തിലേയ്ക്ക് പോകുമെന്നും ഐഎംഎ കവിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ജോബിന്സ
em