അഫ്ഗാനില്‍ താലിബാന്‍ അതിക്രമങ്ങള്‍ തുരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്ന തീരുമാനങ്ങളാണ് ഓരോ ദിവസവും താലിബാന്‍ സര്‍ക്കാര്‍ പുറത്തിറക്കുന്നത്. ഇപ്പോള്‍ ജോലിക്ക് പോകുന്ന സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.
എന്നാല്‍ ഇത് താത്ക്കാലിക നിര്‍ദ്ദേശമാണെന്നാണ് ലോകരാഷ്ട്രങ്ങളെ ബോധിപ്പിക്കാന്‍ താലിബാന്റെ വാദം. സുരക്ഷാ ക്രമീകരണങ്ങളൊരുക്കി കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാമെന്നാണ് ഇവരുടെ വിശദീകരണം. എന്നാല്‍ സ്ത്രീ സുരക്ഷയും അവകാശങ്ങളും താലിബാന്റെ അജന്‍ഡയിലെ ഇല്ലാത്ത കാര്യമാണെന്നാണ് നിരീക്ഷകരുടെ പക്ഷം.
രാജ്യത്ത് സ്‌കൂളുകളിലും കോളേജുകളിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കാന്‍ പാടില്ലെന്ന് താലിബാന്‍ ഭീകരവാദികള്‍ ഫത്വ പുറപ്പെടുവിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ സ്ത്രീകള്‍ ജോലിക്ക് പോകരുതെന്ന നിര്‍ദ്ദേശം.
ജോബിന്‍സ്
em