വാഷിങ്ങ്ടണ്‍ : കൊറോണ വാക്സിന് സ്വീകരിച്ച മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലില്‍ കൊറോണയെ പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനം. ഫ്ളോറിഡ സര്‍വകശാലയിലെ ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നില്‍. 2020 ഡിസംബറിനും 2021 മാര്‍ച്ചിനും ഇടയിലുള്ള കാലയളവിലാണ് പഠനം നടത്തിയത്. കൊറോണ ബാധിക്കാത്ത അമ്മമാരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്.
വാക്സിന് സ്വീകരിക്കുന്നതിന് മുമ്ബ്, ആദ്യ ഡോസ് എടുത്തതിന് ശേഷം, രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം, എന്നീ സമയങ്ങളിലാണ് അമ്മമാരെ പഠനവിധേയമാക്കിയത്.പഠനത്തിനായി ഗവേഷകര്‍ അമ്മമാരുടെ മുലപ്പാലും രക്തസാമ്ബിളും ശേഖരിച്ചിരുന്നു.
പഠനപ്രകാരം രണ്ടാമത്തെ ഡോസ് വാക്സിന് സ്വീകരിച്ച ശേഷം അമ്മമാരുടെ രക്തത്തിലും മുലപ്പാലിലും വലിയ തോതില്‍ കൊറോണയ്ക്കെതിരായ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിന് മുന്‍പുള്ളതിനേക്കാള്‍, ആന്റിബോഡിയില്‍ നൂറ് മടങ്ങ് വര്‍ദ്ധനവ് ഉണ്ടായതായി പഠനം തെളിയിക്കുന്നു.
കൊറോണയ്ക്കെതിരായ ആന്റിബോഡികള്‍ അടങ്ങിയ മുലപ്പാല്‍ കഴിക്കുന്ന കുഞ്ഞുങ്ങളെ ഏത് രീതിയിലാണ് അവ സഹായിക്കുക എന്നതിനെ കുറിച്ചുള്ള പഠനം പുരോഗമിക്കുകയാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
em