ജലജീവന്‍ പദ്ധതി: 27622 പുതിയ കുടിവെള്ള കണക്ഷനുകള്‍ക്ക് അംഗീകാരം

പാലക്കാട് : ജലജീവന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പുതിയതായി 27622 കുടിവെള്ള കണക്ഷനുകള്‍ക്ക് ജില്ലാതല ജലശുചിത്വ മിഷന്‍ അംഗീകാരം നല്‍കി.  ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന  ജലജീവന്‍ മിഷന്‍ ജില്ലാതല യോഗത്തിലാണ് തീരുമാനം. ജില്ലയിലെ  ഒമ്പത് പഞ്ചായത്തുകളിലായി 271 കോടി... Read more »

ആയുര്‍വ്വേദ വകുപ്പ് പ്രതിരോധ മരുന്നുകള്‍ വിതരണം

വയനാട് : ഭാരതീയ ചികിത്സാ വകുപ്പ് സത്യസായി സേവ സംഘടനയുമായി സഹകരിച്ച് സുല്‍ത്താന്‍ബത്തേരി മണല്‍വയല്‍ കാട്ടുനായ്ക്ക കോളനികളില്‍ കോവിഡ് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. കോളനിയിലെ ആരോഗ്യസ്ഥിതി വിവരങ്ങള്‍ പഠിച്ച് ആവശ്യമുളളവര്‍ക്ക് ചികിത്സയും മരുന്നും സൗജന്യമായി നല്‍കി. ആയുര്‍വ്വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എസ്.ആര്‍.ബിന്ദു... Read more »

പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമല്ല

പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമാകില്ലെന്ന് സുപ്രീം കോടതി. പ്രധാനമന്ത്രിയെ തന്റെ യൂട്യൂബ് ചാനലില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ ഹിമാചല്‍ പ്രദേശ് പോലീസ് മാധ്യമപ്രവര്‍ത്തകനായ വിനേദ് ദുവയ്‌ക്കെതിരെ ചാര്‍ജ്ജ് ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഈ നിര്‍ണ്ണായക പരാമര്‍ശം നടത്തിയത്. ഹിമാചല്‍ പ്രദേശിലെ ഒരു പ്രാദേശീക ബിജെപി... Read more »

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ കേരളം അയൽസംസ്ഥാനങ്ങളെ പാഠമാകണം : ഷെവലിയർ വി സി സെബാസ്റ്റ്യൻ

കൊച്ചി: മത ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മാത്രമാണെന്നുള്ള പ്രചരണം അസംബന്ധമാണെന്നും  സംസ്ഥാനസർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും അയൽസംസ്ഥാനങ്ങളിൽ സർക്കാരുകൾ നടപ്പിലാക്കി തുടരുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികളും വകുപ്പിൻറെ പ്രവർത്തനങ്ങളും പഠനവിഷയമാക്കണമെന്നും  സിബിസിഐ ലൈയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ: വി... Read more »

ശ്രീ റോജി എം ജോണിന്റെ അടിയന്തിര പ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള നോട്ടീസിന് പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി നൽകിയ മറുപടി – 03-06-2021

2020 – 21 അധ്യയനവർഷം സ്കൂൾ തുറന്ന് യഥാർത്ഥ ക്ലാസ് തുടങ്ങാൻ സാധിച്ചില്ല. ആയതിനാൽ പരമാവധി അധ്യയന ദിനം ലഭ്യമാകുന്ന വിധത്തിൽ അവധിദിനം കൂടി പ്രയോജനപ്പെടുത്തി. കൈറ്റ് – വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസ് നൽകാൻ സർക്കാർ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ 2020... Read more »

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഫോട്ടോ വീഡിയോഗ്രാഫി അനുബന്ധ മേഖലയിൽ ജോലിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളെ സംരക്ഷിച്ചു നിർത്തുന്നത് സംബന്ധിച്ച് ചട്ടം 304 പ്രകാരം ബഹു.കെ.പി. മോഹനൻ.എം.എൽ.എ. അവർകൾ ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി മുമ്പാകെ ഉന്നയിച്ചിരിക്കുന്ന സബ്മിഷനുള്ള മറുപടി

കോവിഡ് ഒന്നാം തരംഗവും രണ്ടാം തരംഗവും സാമ്പത്തിക മേഖലയ്ക്ക് ഏൽപ്പിച്ചിട്ടുള്ള ആഘാതം വളരെ വലുതാണ്. മിക്കവാറും എല്ലാ മേഖലകളിലും സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തി വരികയാണ്.   ഫോട്ടോഗ്രാഫി അനുബന്ധ മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് സർക്കാരിനു ബോദ്ധ്യമുണ്ട്. ടി മേഖലയിൽ... Read more »

ശ്രീ. പി. എസ് സുപാലിന്റെ ശ്രദ്ധ ക്ഷണിക്കലിന് ബഹു.പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി നൽകിയ മറുപടി

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനം ഫൗണ്ടേഷന്‍ കേരള മുഖേന തോട്ടം മേഖലയിലെ ഭവന രഹിതരായ  തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. കൂടാതെ  തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ആര്‍.പി.എല്‍ പുനലൂരിലുള്ള തൊഴിലാളികള്‍ക്ക് ഭവനം ഫൗണ്ടേഷന്‍ കേരള... Read more »

ബ്രാന്‍ഡന്‍ റൗബെറി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഡിജിറ്റല്‍ ഹെല്‍ത്ത് സിഇഒ

കൊച്ചി: കോര്‍പ്പറേറ്റ് നവീകരണത്തിലും നയരൂപീകരണത്തിലും ആഗോളതലത്തില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള ബ്രാന്‍ഡന്‍ റൗബെറിയെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഡിജിറ്റല്‍ ഹെല്‍ത്ത് ബിസിനസ്സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു.  ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലിഷാ മൂപ്പനുമായി ചേര്‍ന്നുകൊണ്ട് ഗ്രൂപ്പിനായി ഡിജിറ്റല്‍ റോഡ്മാപ്പ് വികസിപ്പിക്കുകയും,... Read more »

തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം 2019 നടപ്പിലാക്കുന്നതിന്റെ ആവശ്യകത നിയമസഭയില്‍

തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം 2019 നടപ്പിലാക്കുന്നതിന്റെ ആവശ്യകത നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ  സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു.     തീരദേശ സംരക്ഷണം ഉറപ്പാക്കുന്നതിനും തീരദേശത്തെ സുസ്ഥിരവികസനം കൈവരിക്കുന്നതിനു വേണ്ടിയുള്ള ദേശീയ സമീപനത്തിന് ആദ്യപടിയായാണ് പരിസ്ഥിതി സംരക്ഷണനിയമത്തിലെ പരിധിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ 1991 തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം പരിഷ്കരിച്ച് പുതിയ... Read more »

ലോക്ഡൗൺ കാലത്തും പാഠപുസ്തക വിതരണത്തിൽ വിട്ടുവീഴ്ചയില്ലാതെ സർക്കാർ

                ലോക്ഡൗൺ കാലത്തും പാഠപുസ്തക വിതരണത്തിൽ വിട്ടുവീഴ്ചയില്ലാതെ സർക്കാർ,പാഠപുസ്തക വിതരണം അവസാന ഘട്ടത്തിൽ,ആദ്യ വാല്യം പാഠപുസ്തക വിതരണം ജൂൺ 15ഓടെ പൂർത്തിയാക്കാനാകുമെന്ന് കണക്കുകൂട്ടൽ കോവിഡ് മഹാമാരി മൂലം ആഴ്ചകൾ നീണ്ട ലോക്ഡൗൺ ഉണ്ടായിട്ടും 86.30... Read more »

പൊതുമരാമത്ത് മന്ത്രിയുടെ ഫോൺ ഇൻ പ്രോഗ്രാം ഇന്ന് (ജൂൺ 3)

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് (ജൂൺ 3) വൈകുന്നേരം 5 മണി മുതൽ 6 മണി വരെ ജനങ്ങളിൽ നിന്നും പരാതികൾ ഓൺലൈനായി സ്വീകരിക്കും. 18004257771 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. Read more »

മുഖ്യമന്ത്രി ജൂൺ നാലിന് സർവകക്ഷിയോഗം വിളിച്ചു

            സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളർഷിപ്പ് വിഷയത്തിൽ കേരള ഹൈക്കോടതി വിധിയെ തുടർന്നുണ്ടായ സാഹചര്യം ചർച്ച ചെയ്യുന്നതിന് ജൂൺ  4ന്  വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗം വിളിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. Read more »