ജനവിധിയെ മാനിക്കുന്നു : എംഎം ഹസ്സന്‍

ജനവിധിയെ മാനിക്കുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. മാധ്യമങ്ങളോട് തിരുവനന്തപുരത്ത് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം

യുഡിഎഫ് തകരുമെന്ന് ആരും വ്യാമോഹിക്കണ്ട.പരാജയ കാരണം കണ്ടെത്തി പരിഹരിച്ച് വര്‍ധിതവീര്യത്തോടെ യുഡിഎഫ് മുന്നോട്ട് പോകും.ഭരണവിരുദ്ധ വികാരത്തെ അതിജീവിക്കാന്‍ ഇടതുപക്ഷ മുന്നണിയെ സഹായിച്ച ഘടകങ്ങള്‍ ഏതൊക്കെയാണെന്ന് പഠിച്ച് ഭാവിപരിപാടിക്ക് രൂപം നല്‍കും.യുഡിഎഫ് യോഗം ഉടന്‍ ചേര്‍ന്ന് പരാജയ കാരണങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും എംഎം ഹസ്സന്‍ പറഞ്ഞു.

Leave Comment