പിഎംഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ നിയോഗത്തിൽ അനുശോചിച്ചു

ന്യൂയോർക് :പി എം എഫ് ഗ്ലോബൽ കമ്മിറ്റിയുടെ ചാരിറ്റി കൺവീനർ ശ്രീ എസ്‌ അജിത് കുമാറിന്റെ ആകസ്മിക വേർപാടിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടനയുടെ അനുശോചനം രേഖപെടുത്തി .
  സമൂഹ സേവനത്തിനായ് തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗം സമയവും സ്വയംസമർപ്പിച്ച കർമ്മനിരതനായ ശ്രീ അജിത് കുമാർ (അജിത്തേട്ടൻ ) തിരുപനന്തപുരത്തിൻ്റെ ഹൃദയ സ്പന്ദനം തൊട്ടറിഞ്ഞ വ്യക്തിത്വത്തിന് ഉടമയായിരുന്നു. പ്രിയപ്പെട്ടർക്കെല്ലാം തലസ്ഥാന നഗരിയുടെ ഏതാവശ്യത്തിനും എപ്പോഴും ആശ്രയിക്കാൻ  ഒരു കൂടപ്പിറപ്പായ് ജേഷ്ഠ സഹോദരനായ് എന്നുമുണ്ടായിരുന്നു. ആ വേർപാട് താങ്ങാൻ അദ്ദേഹത്തിൻ്റെ മകൾക്കും ഭാര്യയ്ക്കും സാധിക്കുകയില്ലന്നറിയാം. ആ കുടുംബത്തിൻ്റെ തീരാദു:ഖത്തിൽ  പി എം എഫ് പ്രസ്ഥാനവും പങ്ക് ചേരുന്നു. ആ മനുഷ്യസ്നേഹിക്ക് പ്രിയപ്പെട്ടവന് പ്രണാമം അർപ്പിക്കുന്നു. ആ കുടുംബത്തെ സാന്ത്വനിപ്പിക്കുവാൻ പ്രിയ സുഹൃത്തുക്കൾ ഓരോരുത്തരും പരിശ്രമിക്കണമെന്നഭ്യർത്ഥിക്കുന്നു, ആ ദേഹവിയോഗത്തിലും അനാഥരായ കുടുംബത്തെ പ്രസ്ഥാനത്തിൻ്റെ സ്നേഹതണലിൽ ചേർത്ത് നിർത്തുന്നു. ആ സഹോദരൻ്റെ വേർപാടിൽ പുഷ്പാഞ്ജലികൾ അർപ്പിക്കുന്നതായി ഗ്ലോബൽ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് എം പി സലിം അറിയിച്ചു.
റിപ്പോർട്ട്: പി പി ചെറിയാൻ  (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )
Leave Comment